17 May 2025
Sarika KP
Image Courtesy: Freepik
അമിത വണ്ണം,പ്രമേഹം എന്നിവയെല്ലാം കാരണം പലരും മധുരം ഉപേക്ഷിച്ചിട്ടുണ്ടാകും. ഇതോടെ ചായയിലെ പഞ്ചസാര വരെ ഒഴിവാക്കിയിട്ടുണ്ടാകാം.
പഞ്ചസാര പൂർണമായും ഒഴിവാക്കുന്നത് ആരോഗ്യപ്രദമാണോ? എന്നാൽ ശരീരത്തിന് ദോഷകരമാണ് എന്നാണ് പറയുന്നത്. എന്തൊക്കെ എന്ന് നോക്കാം
മധുരം ഒഴിവാക്കുന്നത് സ്ട്രെസ് ഹോർമോണുകൾ അഥവാ കോർട്ടിസോളിന്റെ അളവ് കുറക്കും. ഇത് ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകും
പെട്ടെന്ന് മധുരം ഒഴിവാക്കുന്നത് വയറ് വീർക്കാനും ദഹനക്കുറവ് പോലുള്ള പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം
മധുരം നിങ്ങൾ ഒഴിവാക്കിയാലും നിങ്ങളുടെ ശരീരം അതിനെ ഉൾക്കൊള്ളണമെന്നില്ല. അതിനാൽ സ്വാഭാവിക മധുരമുള്ള ഭക്ഷണം കഴിക്കാം.
ശരീരത്തിൽ നല്ല മൂഡിന് സഹായിക്കുന്ന ഹോർമോണുകളാണ് ഡോപ്പൊമൈനും സെറോട്ടോണിനും. മധുരം പൂർണമായി ഒഴിവാക്കുന്നത് ഇതിന്റെ അളവ് കുറയാൻ കാരണമാകും.
മുട്ട, പാൽ ഉത്പന്നങ്ങൾ, വിത്തുകൾ, നട്സ് എന്നിവ ധാരാളമായി കഴിക്കുന്നതിലൂടെ ഈ ഹോർമോണുകളുടെ അളവ് വർഝിക്കാൻ സഹായിക്കും.
ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. TV9 മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല