Abdul Basith
Pic Credit: Unsplash
Abdul Basith
11 January 2026
നമ്മുടെ ഭക്ഷണക്രമത്തിൽ ക്യാരറ്റ് ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. നിരവധി ആരോഗ്യഗുണങ്ങളാണ് ക്യാരറ്റിലൂടെ ലഭിക്കുന്നത്.
കാഴ്ച മെച്ചപ്പെടുത്താൻ ക്യാരറ്റ് സഹായിക്കും. ക്യാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ആണ് ഇതിന് സഹായിക്കുന്നത്.
ക്യാരറ്റ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ഇതിനായി ആവശ്യമുള്ള ആൻ്റിഓക്സിഡൻ്റ്സും പോഷകങ്ങളും ക്യാരറ്റിൽ അടങ്ങിയിരിക്കുന്നു.
ചർമ്മാരോഗ്യത്തിനും ക്യാരറ്റ് വളരെ നല്ലതാണ്. ക്യാരറ്റ് പതിവാക്കിയാൽ തിളങ്ങുന്ന ചർമ്മം ലഭിക്കും. വേഗത്തിൽ പ്രായമാവുന്നത് തടയും.
ക്യാരറ്റ് പതിവാക്കുന്നതിലൂടെ ഹൃദയാരോഗ്യം വർധിക്കും. ക്യാരറ്റിന് മോശം കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്. ഇതാണ് കാരണം.
ക്യാരറ്റ് ദഹനത്തെ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിലൂടെ ഉദരാരോഗ്യം മെച്ചപ്പെടുകയും മലബന്ധത്തിൽ നിന്ന് തടയുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാനും ക്യാരറ്റ് വളരെ നല്ലതാണ്. കാരണം ക്യാരറ്റിൽ കലോറി കുറവും ഫൈബർ കൂടുതലുമാണ്. ഇത് വേഗം വയർ നിറയ്ക്കും.
ക്യാരറ്റ് കഴിക്കുന്നതിലൂടെ ദന്താരോഗ്യം മെച്ചപ്പെടും. മോണയെയും പല്ലുകളെയും കരുത്തുറ്റതാക്കാനുള്ള കഴിവ് ക്യാരറ്റിനുണ്ട്.