09 January 2026
Jayadevan A M
Image Courtesy: Getty
മലയാളികളില്‍ പലര്‍ക്കും ഏറെ പ്രിയമാണ് ശര്‍ക്കര. കുട്ടികള്‍ക്കും ശര്‍ക്കര പ്രിയമാണ്. പല മധുരപലഹാരങ്ങള്‍ക്കും ശര്‍ക്കര നിര്‍ബന്ധമാണ്
എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന ശര്‍ക്കരകളില്‍ ചിലതിലെങ്കിലും മായം അടങ്ങിയിട്ടുണ്ടാകാം. മായം കലര്‍ന്ന ശര്‍ക്കര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും
മായം കലര്‍ന്ന ശര്‍ക്കരകള്‍ തിരിച്ചറിയാന്‍ ലളിതമായ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ ചിലത് ഇവിടെ പരിശോധിക്കാം
ശര്‍ക്കരയുടെ നിറമാണ് ഒരു മാര്‍ഗം. കടും തവിട്ട് അല്ലെങ്കില്‍ കറുപ്പ് നിറമുള്ള ശര്‍ക്കര തിരഞ്ഞെടുക്കാം. മായം കലര്‍ന്ന ശര്‍ക്കരയില്‍ അസ്വഭാവിക നിറമുണ്ടാകാം
രുചിയിലൂടെയും ശര്‍ക്കരയിലെ മായം തിരിച്ചറിയാം. യഥാര്‍ത്ഥ ശര്‍ക്കരയ്ക്ക് നല്ല മധുരമാണ്. വ്യാജ ശര്‍ക്കരയ്ക്ക് രുചിയില്‍ വ്യത്യാസമുണ്ടാകാം
ഒരു ഗ്ലാസ് വെള്ളമെടുക്കാം. അതിലേക്ക് 10 ഗ്രാം ശര്‍ക്കരയിടുക. അതില്‍ ചോക്ക് കലര്‍ത്തിയിട്ടുണ്ടെങ്കില്‍ വെളുത്ത പൊടി ഗ്ലാസിനടിയില്‍ അടിയും
അല്പം ശർക്കര വെള്ളത്തിൽ കലക്കി അതിലേക്ക് കുറച്ച് തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കണം. അത് പിങ്ക് നിറമായാല്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് കരുതാം
ശർക്കര കഷ്ണം മുറിക്കുമ്പോള്‍ അതിനുള്ളിൽ ക്രിസ്റ്റലുകൾ പോലെ തിളങ്ങുന്നുണ്ടെങ്കിൽ, അതില്‍ പഞ്ചസാര ചേര്‍ത്തിട്ടുണ്ടാകാനാണ് സാധ്യത