January 08 2026
Sarika KP
Image Courtesy: Getty
അടുക്കളയിൽ ഒഴുച്ചുകൂടാൻ കഴിയാത്ത പച്ചക്കറിയാണ് തക്കാളി. നിരവധി ഗുണങ്ങൾ അടങ്ങിയ തക്കാളി മിക്കവരും ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്.
എന്നാൽ തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും.
തക്കാളിയുടെ ഫ്രഷ്നസും ഗുണവും നിലനിർത്താൻ ചില കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. അവ എന്തൊക്കെ
ഫ്രിഡ്ജിലെ അമിതമായ തണുപ്പ് തക്കാളി പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. എപ്പോഴും റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
തക്കാളി ഫ്രിഡ്ജിൽ കേടുവരാതെ ഇരിക്കുമെങ്കിലും ഇതിന്റെ സ്വാദ് നഷ്ടപ്പെടാനും ഘടനയിൽ മാറ്റങ്ങൾ വരാനും സാധ്യത വളരെ കൂടുതലാണ്.
തക്കാളി പൂർണ്ണമായും പഴുത്തിട്ടില്ലെങ്കിൽ അവ ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്. പഴുക്കാത്തവ പുറത്ത് വെക്കുന്നതാണ് നല്ലത്.
പഴുത്ത തക്കാളി റൂം റെമബറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് തക്കാളിയുടെ ഘടനയും സ്വാദും നിലനിർത്താൻ സഹായിക്കുന്നു
ബാക്കി വന്ന മുറിച്ച തക്കാളി കഷ്ണങ്ങൾ പെട്ടെന്ന് കേടാകാതിരിക്കാൻ, പ്ലാസ്റ്റിക് കവർ കൊണ്ട് ടൈറ്റായി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക