11 June 2025

Nithya V

Image Credits: Freepik

ഡയറ്റിൽ വിത്തുകൾ ഉൾപ്പെടുത്താം, ആരോഗ്യം കാക്കാം

പ്രോട്ടീനുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയവയാൽ സമൃദ്ധമാണ് വിത്തുകൾ.

വിത്ത്

നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വിത്തുകൾ ഏതെല്ലാമെന്ന് നോക്കിയാലോ.

ആരോഗ്യം

ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ചിയ വിത്തുകൾ സഹായിക്കും.

ചിയ സീഡ്സ്

ഫ്ലാക്‌സ് സീഡ്‌സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്.

ഫ്ലാക്‌സ് സീഡ്‌സ്

ഉറക്കം മെച്ചപ്പെടുത്താനും പേശികൾക്ക് വിശ്രമം നൽകാനും മത്തങ്ങാ വിത്തുകൾ സഹായിക്കും. സിങ്ക്, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ മികച്ച സ്രോതസാണ്.

മത്തങ്ങ വിത്ത്

സൂര്യകാന്തി വിത്തുകളിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, സെലിനിയം, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

സൂര്യകാന്തി വിത്ത്

പതിവായി എള്ള് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും കരളിനെ സംരക്ഷിക്കാനും  ഗുണകരമാണ്.

എള്ള്

കസ് കസിൽ കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

ചാണക്യൻ