03 December 2025
Aswathy Balachandran
Image Courtesy: Unsplash
കുറഞ്ഞ ചെലവിലുള്ളതും ആരോഗ്യകരവുമായ ക്രസ്റ്റ് ഓപ്ഷനായി ഫ്ലാറ്റ്ബ്രെഡ് ഇനങ്ങൾ റെസ്റ്റോറന്റുകളിലും കടകളിലും വർദ്ധിക്കും.
പ്രോട്ടീൻ കൂടുതൽ അടങ്ങിയ സ്നാക്കുകൾ, ഫ്രോസൺ ഭക്ഷണങ്ങൾ, മുട്ട അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ എന്നിവയുടെ ഡിമാൻഡ് കൂടും.
കുടൽ ആരോഗ്യത്തിന് നല്ലതായതിനാൽ, പിസ്സ മുതൽ സ്നാക്കുകൾ വരെ സൗർദോ ഉൽപ്പന്നങ്ങൾ വ്യാപകമാകും.
പഞ്ചസാര കുറഞ്ഞതും ഊർജ്ജം നൽകുന്നതുമായ പാനീയങ്ങൾ കൂടുതൽ പ്രചാരം നേടും.
കുടൽ ആരോഗ്യത്തിന് ഗുണകരമായതിനാൽ വെണ്ണ വീണ്ടും ഒരു 'ഹെൽത്തി' ഉൽപ്പന്നമായി കണക്കാക്കപ്പെടും. പ്രീമിയം വെണ്ണയ്ക്ക് ആവശ്യക്കാരേറും.
കുറഞ്ഞ എണ്ണ ഉപയോഗിച്ചുള്ള എയർ-ഫ്രൈഡ് സ്നാക്കുകൾ ആരോഗ്യകരമായ ഓപ്ഷനായി വിപണിയിൽ കൂടും.
ഉപയോഗിക്കാനുള്ള എളുപ്പം, സുരക്ഷ എന്നിവ കാരണം റെസ്റ്റോറന്റ് അടുക്കളകളിൽ എയർ ഫ്രൈയറുകൾ സ്ഥിരമാകും.
വില കുറഞ്ഞതും ആരോഗ്യകരവുമായ ഉൽപ്പന്നങ്ങൾക്കൊപ്പം, പുതിയതും അസാധാരണവുമായ രുചി അനുഭവങ്ങൾ തേടുന്നതിലും ഉപഭോക്താക്കൾ ശ്രദ്ധ കേന്ദ്രീകരിക്കും.