16 MAY 2025
Sarika KP
Image Courtesy: FREEPIK
നിരവധി ആരോഗ്യഗുണങ്ങളുള്ള സ്ട്രോബെറിയിൽ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും നാരുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറി കഴിക്കുന്നത് കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും. അതിനാല്‍ ഇവ കുറഞ്ഞ അളവില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സ്ട്രോബെറി തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ സ്ട്രോബെറി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സ്ട്രോബെറി സഹായിക്കും.