07 JUNE 2025
TV9 MALAYALAM
Image Courtesy: FREEPIK
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സവാള. കരയിക്കുന്ന ആളാണെങ്കിൽ സവാളയില്ലാതെ ഒരു കറിയെപ്പറ്റി നമുക്ക് ആലോചിക്കാനാവില്ല.
ഇത് കറികളിലും സാലഡുകളിലും സൂപ്പുകളിലുമെല്ലാം ഉൾപ്പെടുത്തുന്നത് രുചിയും പോഷകങ്ങളും വർദ്ധിപ്പിക്കും.
സവാളയിൽ ഫ്ലേവനോയിഡുകൾ, പ്രത്യേകിച്ച് ക്വർസെറ്റിൻ പോലുള്ള ശക്തമായ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.
ഇവ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു, ഇത് കാൻസർ, ഹൃദയ രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
വിറ്റാമിൻ സി, സിങ്ക് തുടങ്ങിയ പോഷകങ്ങൾ സവാളയിൽ ഉള്ളതുകൊണ്ട്, ഇത് ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ സംയുക്തങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കുന്നു.
ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും നല്ലതാണ്.
സവാളയിൽ കാണുന്ന ക്വർസെറ്റിൻ, സൾഫർ സംയുക്തങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.