Abdul Basith
Pic Credit: Unsplash
Abdul Basith
08 January 2026
പൈനാപ്പിൾ നമുക്ക് വളരെ പ്രിയപ്പെട്ട ഒരു പഴമാണ്. രുചിയ്ക്കപ്പുറം നിരവധി ആരോഗ്യഗുണങ്ങളാണ് പൈനാപ്പിളിൽ ഉള്ളത്.
പൈനാപ്പിളിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിവുണ്ട്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ആണ് ഇതിന് സഹായകമാവുക.
പൈനാപ്പിളിലെ ബ്രൊമേലിൻ എന്ന എൻസൈം ദഹനം എളുപ്പമാക്കുന്നു. ഭക്ഷണത്തിന് ശേഷം പൈനാപ്പിൾ കഴിക്കുന്നത് വളരെ നല്ലതാണ്.
ബ്രൊമേലിനിൽ തന്നെ ആൻ്റി ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളുണ്ട്. ഇത് ആർത്രൈറ്റിസിൽ നിന്ന് ഒരളവ് വരെ ആശ്വാസം നൽകാൻ സഹായിക്കും.
ഹൃദയാരോഗ്യത്തിനും പൈനാപ്പിൾ വളരെ നല്ലതാണ്. പൈനാപ്പിളിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
ക്യാൻസർ പ്രതിരോധിക്കാനും പൈനാപ്പിളിന് കഴിവുണ്ട്. മേല്പറഞ്ഞ ബ്രൊമേലിനും ആൻ്റിഓക്സിഡൻ്റുമൊക്കെ ഇതിന് സഹായകമാവും.
പൈനാപ്പിളിലെ വൈറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റും കണ്ണുകളെ ആരോഗ്യം സംരക്ഷിക്കും. ഇങ്ങനെയും പൈനാപ്പിൾ ഗുണകരമാണ്.
പൈനാപ്പിളിലെ വൈറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റ്സും ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താനും വളരെ സഹായകമാണ്.