06 JAN 2026

Nithya V

ഗ്യാസ് സ്റ്റൗ തിളങ്ങും, ഷൂവും; വേണ്ടത് ഇതൊന്ന് 

 Image Courtesy: Getty Images

ചുണ്ടുകൾ വിണ്ടുകീറുമ്പോഴോ, പാദങ്ങൾ വിണ്ടുകീറുമ്പോഴോ നമ്മൾ പൊതുവെ ഉപയോ​ഗിക്കുന്ന ഒന്നാണ് വാസലിൻ.

വാസലിൻ

എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത ചില ​ഗുണങ്ങൾ കൂടി ഇവയ്ക്കുണ്ട്. ​ഗ്യാസ് സ്റ്റൗ തിളങ്ങാനും ഷൂ വൃത്തിയാക്കാനുമെല്ലാം ഇവ ഉപയോ​ഗിക്കാം.

ഗുണങ്ങൾ

ഭക്ഷണാവശിഷ്ടങ്ങളൊക്കെ മാറ്റി, സ്റ്റൗ നന്നായി ക്ലീൻ ചെയ്യുക. ശേഷം ഒരു കോട്ടൺ തുണിയിൽ കുറച്ച് വാസലിൻ തേച്ച് സ്റ്റൗവിൽ തുടച്ചെടുക്കാം.

ഗ്യാസ് സ്റ്റൗ

അതുപോലെ കണ്ണാടി വൃത്തിയാക്കാനും വാസലിൻ ഉപകരിക്കും, കുറച്ച് വാസലിൻ കണ്ണാടിയിൽ തേച്ചിട്ട് കടലാസ് കൊണ്ട് തുടയ്ക്കുക. ശേഷം കോട്ടൺ തുണിയെടുത്ത് തുടയ്ക്കാം.

കണ്ണാടി

കുറച്ച് വാസലിൻ എടുത്ത് ഷൂവിൽ തേച്ച് കൊടുക്കാം. ഷൂ തിളങ്ങാനും ഇത് മതി. ബാ​ഗ്സ വൃത്തിയാക്കാനും ഇതേ രീതി സഹായിക്കും.

ഷൂ

​ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ വാസലിൻ അല്ലാതെ മറ്റ് വഴികളുമുണ്ട്. ആ ചില നുറുങ്ങു വിദ്യകൾ ഏതെല്ലാമെന്നും നോക്കാം,

മറ്റ് വഴികൾ

ബർണറുകൾ ‌ചെറുചൂടുള്ള വെള്ളത്തിൽ 20 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പ് വെള്ളവും ടൂത്ത് ബ്രെഷും ഉപയോഗിച്ച് വൃത്തിയാക്കാം.

ഡിഷ് വാഷ്

വിനാഗിരി വെള്ളത്തിൽ കലർത്തി സ്റ്റൗൽ സ്പ്രേ ചെയ്ത് നനഞ്ഞ തുണി ഉപയോഗിച്ച് തുടക്കുന്നതും കറകൾ നീക്കം ചെയ്യാൻ സഹായിക്കും. 

വിനാഗിരി