06 January 2026

Jayadevan A M

നനഞ്ഞ മുടിയുമായി ഉറങ്ങിയാല്‍ പ്രശ്‌നമോ?

Image Courtesy: Getty

നനഞ്ഞ മുടി ഉണക്കുന്നത് ഇത്തിരി പ്രയാസമാണ്. പ്രത്യേകിച്ചും നീളമേറിയ മുടിയുള്ളവര്‍ക്ക്. എന്നാല്‍ മുടി എത്ര നനഞ്ഞതാണെങ്കിലും ഉണങ്ങിയതിന് ശേഷമേ ഉറങ്ങാവൂ

മുടി

ആരോഗ്യത്തിനും മുടിയുടെ സൗന്ദര്യത്തിനും നനഞ്ഞ മുടിയുമായി ഉറങ്ങുന്നത് നല്ലതല്ല. അത് എന്തുകൊണ്ടാണെന്ന് നോക്കാം

നനഞ്ഞ മുടി

നനഞ്ഞിരിക്കുമ്പോള്‍ മുടി ദുര്‍ബലമാണ്. നനഞ്ഞ മുടിയോടെ ഉറങ്ങുമ്പോള്‍ തലയിണയില്‍ തട്ടിയുണ്ടാകുന്ന 'ഫ്രിക്ഷന്‍' മൂലം മുടി എളുപ്പത്തില്‍ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്‌

പൊട്ടിപ്പോകും

നനഞ്ഞ മുടിയില്‍ നിന്നു തലയിണയിലേക്ക് ഈര്‍പ്പം പടരും.  ഫംഗസുകളുടെയും ബാക്ടീരിയകളുടെയും വളർച്ചയ്ക്ക് ഈർപ്പമുള്ള അന്തരീക്ഷം അനുയോജ്യമാണ്

ബാക്ടീരിയ 

ബാക്ടീരിയകളും ഫംഗസും മൂലം അണുബാധകള്‍, താരന്‍, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌

അണുബാധ

നനഞ്ഞ മുടിയുമായി ഉറങ്ങുമ്പോള്‍ കെട്ടുപിടിക്കാനും ജടയാകാനും സാധ്യതയുണ്ട്. പിന്നീട് മുടി ചീകുമ്പോള്‍ ഇത് പ്രയാസമുണ്ടാക്കും. മുടി കൊഴിയാനും കാരണമായേക്കാം

മുടി കൊഴിയും

തലയിൽ ഈർപ്പം നിലനിൽക്കുന്നത് ജലദോഷം, തലവേദന, സൈനസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. തണുപ്പുള്ള കാലാവസ്ഥയിൽ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായേക്കാം

ഈർപ്പം

തലയിണയിലെ ഈർപ്പം മുടിയിലെ സ്വാഭാവിക എണ്ണമയം വലിച്ചെടുക്കും. ഇത് മുടിയുടെ തിളക്കം കുറച്ചേക്കാം. മുടി വരണ്ടതാകാനും സാധ്യത

തിളക്കം