15 December 2025

Nithya V

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം

Image Credit: Getty Images

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. പൊതുവെ റവയിലാണ് ഉപ്പുമാവ് ഉണ്ടാക്കുന്നത്. കൂടാതെ ഓട്സ് ഉപയോ​ഗിച്ചും ഉണ്ടാക്കാറുണ്ട്.

ഉപ്പുമാവ്

എന്നാൽ ഈ ഭക്ഷണം വിശപ്പകറ്റുന്നതിനോടൊപ്പം തന്നെ ആരോ​ഗ്യത്തിനും ഏറെ ​ഗുണകരമാണെന്ന് അറിയാമോ? ഉപ്പുമാവിന്റെ ആരോ​ഗ്യ​ഗുണങ്ങൾ നോക്കാം...

ഗുണകരം

100 ഗ്രാം റവയില്‍ 3 ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

ഇവയിൽ....

റവയിൽ കലോറി കുറവാണ്. ഇത് പതുക്കെയാണ് ദഹിക്കുന്നത്. അത് കൊണ്ട് തന്നെ വിശപ്പ് അകറ്റി നിർത്തുന്നു. ഇതിലൂടെ അമിത വണ്ണവും അകറ്റാം.

കലോറി

‌ഉപ്പുമാവിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ശരീരത്തിന് ഏറെ ഊര്‍ജം നല്‍കാനും ഇവയ്ക്ക് കഴിയും.

വിളർച്ച

ഉപ്പുമാവിലെ പച്ചക്കറികളും ഇതില്‍ ചേര്‍ക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയെല്ലാം തന്നെ വ്യത്യസ്ത ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഗുണങ്ങള്‍

ഉപ്പുമാവിലെ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ എല്ലിനും നാഡീവ്യൂഹത്തിനും നല്ലതാണ്. ഇതിലെ സെലേനിയം പ്രതിരോധ ശേഷി നല്‍കുന്നു.

പ്രതിരോധശേഷി

ഗോതമ്പിൻറെ തരി കൊണ്ടുണ്ടാക്കുന്ന സൂചി റവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, റവയിലെ ന്യൂട്രിയന്റുകള്‍ ഹൃദയാരോഗ്യവും കാത്തു സൂക്ഷിയ്ക്കും.

ഹൃദയാരോഗ്യം