Sarika KP
Image Credit: Getty Images
15 December 2025
മിക്ക വീടുകളിലും പ്രഭാത ഭക്ഷണത്തിലെ പ്രിയപ്പെട്ട വിഭവമാണ് ഇഡ്ഡലി. പൊതുവെ തലേദിവസം കുതിർത്ത് അരച്ച് വെക്കാറാണ് പതിവ്.
സാധാരണ ഇഡ്‌ലി മാവ് അരച്ച് 7 - 8 മണിക്കൂറിനു ശേഷമാണു ഇഡ്ഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ്.
ആവിയിൽ വെന്തു പൊങ്ങി വരുന്ന ഇഡ്ഡലി ആരേയും കൊതിപ്പിക്കും. എന്നാൽ അരയ്ക്കാൻ മറന്നാൽ ഇഡ്ഡലിയുടെ കാര്യം തീരുമാനമായി.
അതിൽ നിന്നും വ്യത്യസ്തമായി രാവിലെ അരി അരച്ച ഉടനെ ഇഡലി ഉണ്ടാക്കാം. അതും റേഷനരി കൊണ്ട്. എങ്ങനെ എന്ന് നോക്കിയാലോ?
പച്ചരി - 2 കപ്പ് , ഉഴുന്ന് -1/2 കപ്പ് , ഉലുവ - 1 ടീസ്പൂൺ,ചോറ് - 1/4 കപ്പ് ,പഞ്ചസാര - 1 ടീസ്പൂൺ ,യീസ്റ്റ് - 1/2 ടീസ്പൂൺ ,ഉപ്പ് - 1 ടീസ്പൂൺ
പച്ചരിയും ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനു ശേഷം അതിലേക്കു ചോറും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി ചേർത്തു രാത്രി കുതിർക്കാൻ വയ്ക്കുക.
ശേഷം രാവിലെ, കുതിർക്കാൻ വച്ച അരിയും ഉഴുന്നും ചോറും ഉലുവയും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി അതേ വെള്ളത്തിൽ അരച്ച് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
ഒരു സ്റ്റീമർ അടുപ്പിൽ വച്ച് എണ്ണ പുരട്ടിയ ഇഡ്ഡലി പാത്രത്തിൽ മാവ് ഒഴിച്ച് 8 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ഇഡ്ഡലി തയാർ.