Abdul Basith
Pic Credit: Pexels
02 August 2025
Abdul Basith
Pic Credit: Pexels
ചണവിത്ത് അഥവാ ഫ്ലാക്സ് സീഡുകൾക്ക് അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളുണ്ട്. വറുത്ത ഫ്ലാക്സ് സീഡുകൾക്കുള്ള ആരോഗ്യഗുണങ്ങൾ ഇതാ.
ചണവിത്തിൽ ഫൈബർ ധാരാളമുണ്ട്. ഇത് മലബന്ധം തടഞ്ഞ് ദഹനം മെച്ചപ്പെടുത്തും. അതുവഴി ഉദരാരോഗ്യത്തിനും ചണവിത്ത് സഹായകമാവും.
വറുത്ത ചണവിത്തിലെ ഹെൽത്തി ഫാറ്റുകൾ ഭാരനിയന്ത്രണത്തിനും സഹായിക്കും. കൊഴുപ്പ് ഉള്ളതിനാൽ വേഗത്തിൽ വയർ നിറഞ്ഞതായി തോന്നും.
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന ചണവിത്ത് ഇൻഫ്ലമേഷൻ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ചണവിത്തിൽ ആൻ്റിഓക്സിഡൻ്റുകളുണ്ട്. ഇത് ഓക്സിഡേറ്റിസ് സ്ട്രെസ് കുറയ്ക്കുകയും അതുവഴി ഹൃദ്രോഗസാധ്യതകൾ കുറയ്ക്കുകയും ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ, ആൻ്റിഓക്സിഡൻ്റ് എന്നിവകൾ രക്തസമ്മർദ്ദം കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ചണവിത്തിലെ ഒമേഗ 3 ഫാറ്റി ആസിഡും ആൻ്റിഓക്സിഡൻ്റുകളും ചർമ്മത്തിലെ ജലാശം സക്രക്ഷിച്ച് ചർമ്മാരോഗ്യം മെച്ചപ്പെടുത്തും.
ചണവിത്തുകൾക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും കഴിയും. മുടിയുടെ ആരോഗ്യം സംരക്ഷിച്ച് മുടിവളർച്ച മെപ്പെടുത്താനും ഇത് സഹായിക്കും.