07 JUNE 2025
TV9 MALAYALAM
Image Courtesy: FREEPIK
പ്രഭാതഭക്ഷണത്തിന് സാലഡ്? കേൾക്കുമ്പോൾ അസാധാരണമായി തോന്നാമെങ്കിലും, ഇതൊരു മികച്ച ഓപ്ഷനാണ്.
രാവിലെ സാലഡ് കഴിക്കുന്നതിലൂടെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയെല്ലാം ശരീരത്തിന് ലഭിക്കുന്നു.
പരമ്പരാഗത പ്രഭാതഭക്ഷണങ്ങൾ പലപ്പോഴും പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും നിറഞ്ഞതായതുകൊണ്ട് ക്ഷീണമുണ്ടാക്കാം.
എന്നാൽ സാലഡിന് ഈ കുഴപ്പങ്ങളില്ല, ഇത് ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജം നൽകും.
സാലഡിലെ നാരുകൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും, രാവിലെ വിശപ്പ് വരുന്നത് തടയുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും.
ഉയർന്ന ജലാംശം ശരീരത്തിൽ ആവശ്യത്തിന് വെള്ളം നിലനിർത്താനും ഉപാപചയം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാലഡ് ഉത്തമമാണ്. ഇത് ഊർജ്ജക്കുറവ് തടയുകയും പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാനും, പലതരം പോഷകങ്ങൾ ഒരുമിച്ച് ലഭിക്കാനും, ഊർജ്ജവും മാനസിക വ്യക്തതയും വർദ്ധിപ്പിക്കാനും, പ്രഭാത സാലഡ് സഹായിക്കും.