07 May 2025
Abdul Basith
Pic Credit: Pexels
ഇലക്കറികൾ പ്രധാനപ്പെട്ട ഭക്ഷണമാണ് ചീര. ചീര കഴിക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളാണ് ലഭിക്കുക. ഇവയിൽ ചിലത് പരിശോധിക്കാം.
തിമിരം ഉൾപ്പെടെ വയസാകുമ്പോൾ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ തടയാൻ ചീരയ്ക്ക് കഴിയും. ചീരയിൽ ഇതിനെ സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റുകളുണ്ട്.
എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന വൈറ്റമിൻ കെ ചീരയിൽ ധാരാളമുണ്ട്. ഇത് ശരീരത്തിലേക്ക് കാൽഷ്യം വലിച്ചെടുക്കുന്നതിനും സഹായിക്കും.
ചീരയിൽ ധാരാളമായി അയൺ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നതിൽ നിർണായകമാണ്. അതുവഴി വിളർച്ച തടയാം.
ചീരയിൽ ധാരാളമുള്ള നൈറ്റ്‌റേറ്റുകൾ നിട്രിക് ഓക്സൈഡായി മാറി ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും.
ചീര കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയും. ഇതിലൂടെ ഹൃദ്രോഗസാധ്യത കുറയും. ഒപ്പം സ്ട്രോക്കിനുള്ള സാധ്യതയും ചീര കുറയ്ക്കും.
ചീരയിൽ ധാരാളം ഫൈബറുണ്ട്. ഇത് ദഹനത്തെ സഹായിക്കും. ഒപ്പം ഫൈബർ ധാരാളം അകത്ത് ചെല്ലുന്നത് മലവിസർജനവും സുഗമമാക്കും.
ചീരയിലുള്ള ആൻ്റിഓക്സിഡൻ്റുകൾ സെൽ ഡാമേജ് തടഞ്ഞ് പലതരത്തിലുള്ള ക്യാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കും.