07 MAY 2025

Nithya V

സ്ത്രീകൾക്ക് ഇന്ത്യൻ സൈന്യത്തിൽ എങ്ങനെ ചേരാം?

Image Courtesy: FREEPIK, Social media

ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിന് നേതൃത്വം നൽകിയത് ഇന്ത്യൻ സേനയുടെ രണ്ട് പെൺകരുത്താണ്.

ഓപ്പറേഷൻ സിന്ദൂർ

ഇതോടെ കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും വാർത്തകളിൽ ഇടംനേടി.

ഇന്ത്യൻ ഓഫീസർ

നിശ്ചയദാർഢ്യവും ആ​ഗ്രഹവുമുണ്ടെങ്കിൽ ഏതൊരു സ്ത്രീക്കും ഇന്ത്യൻ സേനയുടെ ഭാ​ഗമാകാൻ കഴിയുന്നതാണ്.

ഇന്ത്യൻ സേന

യുപിഎസ്‌സി, ഷോർട്ട് സർവീസ് കമ്മീഷൻ (നോൺ-ടെക്‌നിക്കൽ) പോലുള്ള എൻട്രികൾ, നേരിട്ടുള്ള എൻട്രികൾ തുടങ്ങിയവ വഴി സ്ത്രീകൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരാനാകും.

യുപിഎസ്‌സി

പത്താം ക്ലാസ് 45% മാർക്കോടെ പാസായ വനിതകൾക്ക് മിലിട്ടറി പൊലീസിലും അവസരമുണ്ട്. ആർമി റിക്രൂട്ട്മെന്റ് റാലി വഴിയാണ് തിരഞ്ഞെടുപ്പ്.

മിലിട്ടറി പൊലീസ്

ബി.എസ്.സി നഴ്സിങ് യോ​ഗ്യതയുള്ളവർക്ക് മിലിട്ടറി നഴ്സിങ് സർവീസിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.

മിലിട്ടറി നഴ്സിങ്

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും അനുസരിച്ച് താൽപര്യമുള്ള തസ്തികകളിൽ അപേക്ഷിക്കാവുന്നതാണ്.

യോഗ്യത

https://joinindianarmy.nic.in, https://upsc.gov.in എന്നീ സൈറ്റുകളിലൂടെ യോ​ഗ്യത അനുസരിച്ച് ഇന്ത്യൻ സേനയിലേക്ക് അപേക്ഷിക്കാം.

അപേക്ഷ