21 June 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ പപ്പായ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എളുപ്പത്തിൽ ലഭിക്കുന്നതും സ്വാദുള്ളതുമായ പപ്പായയിൽ പല പോഷകങ്ങളുണ്ട്.
എന്നും രാവിലെ കുറച്ച് പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രാവിലെ പപ്പായ പതിവാക്കിയാലുള്ള ഗുണങ്ങൾ പരിശോധിക്കാം.
പപ്പായയിലെ പപ്പയ്ൻ എന്ന എൻസൈം ദഹനത്തെ സഹായിക്കും. രാവിലെ കഴിക്കുന്നതിലൂടെ ബ്ലോട്ടിങും മലബന്ധവും കുറയ്ക്കാനും സഹായിക്കും.
പപ്പായയിലുള്ള ഉയർന്ന ജലാംശവും നാരുകളും ശരീരത്തെ ഹൈഡ്രേറ്റാക്കി നിർത്തും. ശരീരഭാരം നിയന്ത്രിക്കുന്നതിനും പപ്പായ വളരെ സഹായകരമാണ്.
പപ്പായയിൽ വൈറ്റമിൻ എ, സി, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയുടെ ഉയർന്ന സാന്നിധ്യമുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
പപ്പായയിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഒപ്പം ഫൈബറും. ഇത് രണ്ടും രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യും.
പപ്പായയിൽ ലോ ഗ്ലൈസീമിക് ഇൻഡക്സാണ് ഉള്ളത്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിച്ച് നിർത്തും. അതുകൊണ്ട് തന്നെ സ്നാക്ക് ആയും ഇത് കഴിക്കാം.
പപ്പായയിലുള്ള ബീറ്റ കരോട്ടിനും വൈറ്റമിൻ ഇയും ചർമ്മാരോഗ്യം മെച്ചപ്പെടുത്തും. ചർമ്മത്തിൻ്റെ തിളക്കം മെച്ചപ്പെടുത്തി ഡിഏജിംഗിന് സഹായിക്കും.