10 April 2025
Abdul Basith
Pic Credit: Unsplash
നമുക്ക് വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. സാധാരണക്കാർക്ക് വരെ താങ്ങാവുന്ന മധുരക്കിഴങ്ങ് ഉപയോഗിച്ചാൽ ഗുണങ്ങൾ പലതാണ്.
മധുരക്കിഴങ്ങിൽ ധാരാളം നാരുകൾ (ഫൈബർ) അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നതിനൊപ്പം ഉദരാരോഗ്യത്തിനും വളരെ നല്ലതാണ്.
മധുരക്കിഴങ്ങിൽ രണ്ട് തരം ഫൈബറുകളാണ് അടങ്ങിയിരിക്കുന്നത്. സോള്യൂബിൾ ഫൈബറും ഇൻസോള്യൂബിൾ ഫൈബറും.
ഈ രണ്ട് തരം ഫൈബറുകളും ദഹിക്കാതെ ശരീരത്തിൽ തുടരും. അതുകൊണ്ട് തന്നെ ഇവ രണ്ടും നമ്മുടെ ഉദരാരോഗ്യം വളരെ മികച്ചതാക്കും.
ബീറ്റ കരോട്ടിൻ അടക്കമുള്ള ആൻ്റി ഓക്സിഡൻ്റുകൾ കൊണ്ട് സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
മിതമായ, പതിവായ മധുരക്കിഴങ്ങ് ഉപയോഗം ചിന്ത, ഓർമ്മ, പഠിക്കൽ, ഭാഷ ഉപയോഗിക്കൽ തുടങ്ങി തലച്ചോറുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെച്ചപ്പെടുത്തും.
ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഫൈബറും മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ നല്ലരീതിയിൽ സഹായിക്കും.
മധുരക്കിഴങ്ങിൽ കാൽഷ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ദിവസേന വേണ്ട പൊട്ടാസ്യത്തിൻ്റെ അഞ്ചിൽ ഒന്ന് മധുരക്കിഴങ്ങ് ഉപയോഗത്തിലൂടെ പരിഹരിക്കപ്പെടും.