13 JUNE 2025
Sarika KP
Image Courtesy: Getty Images
വളരെ പോഷകഗുണമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഹൃദയാരോഗ്യത്തിന് ഗുണകരമായ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിക്കുന്നതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടും.
മുഖത്തെ തിളക്കം കൂട്ടാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മധുരക്കിഴങ്ങ് സഹായിക്കുന്നു .
മധുരക്കിഴങ്ങ് ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണ്. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
മധുരക്കിഴങ്ങ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും സഹായിക്കുന്നു.
നാരുകളാല്‍ സമ്പന്നമായതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും ഗുണം ചെയ്യും