12 June 2025
Nithya V
Image Credits: Freepik
ചെറുപ്പത്തിലെ തന്നെ മുടി നരയ്ക്കുന്നത് എല്ലാവരെയും ആകുലപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ എന്താകും ഇതിന് കാരണം.
ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിലേക്ക് നയിക്കുന്നു.
പിഗ്മെന്റേഷനിലെ ക്രമാനുഗതമായ കുറവും മുടി നരയ്ക്കുന്നതിന് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പ്രോട്ടീൻ കൊണ്ടാണ് മുടി നിർമ്മിച്ചിരിക്കുന്നത് കുറഞ്ഞ പ്രോട്ടീൻ ഉപഭോഗം മുടിയുടെ നിറവ്യത്യാസത്തിന് കാരണമാകുന്നു.
കൂടാതെ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് മുടി നേരത്തെ നരയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
ചായ, കാപ്പി, മദ്യം, പഞ്ചസാര, വറുത്തതും, എരിവുള്ളതും, അസിഡിറ്റി ഉള്ളതുമായ ഭക്ഷണങ്ങൾ തുടങ്ങിയവ അമിതമായി കഴിക്കുന്നതും ഒരു കാരണമാണ്.
ഇവയുടെ അമിതമായ ഉപയോഗം മുടിയുടെ ഫോളിക്കിളുകളിൽ എത്തുന്ന ഈർപ്പവും പോഷകങ്ങളും കുറയ്ക്കുന്നു. ഇതും കാരണമാണ്.
വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവം മെലാനിൻ ഉൽപാദനം കുറയ്ക്കുന്നു. ഇതും അകാലനരയ്ക്ക് മറ്റൊരു കാണമാണ്.