Sarika KP

തുളസി ഇലയിട്ട  വെള്ളം കുടിക്കൂ... കാണാം അത്ഭുതം

Pic Credit: Pexels

27 November 2025

കേരളത്തിൽ മിക്ക വീടുകളിലും കാണുന്ന ഒന്നാണ് തുളസിച്ചെടി. ആചാരപ്രകാരവും ആരോഗ്യപരമായും നിരവധി ഗുണങ്ങളാണുള്ളത്.

തുളസിച്ചെടി

നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഇതിനുള്ളത്. അതുകൊണ്ട് തന്നെ പതിവായി തുളസി ഇലയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്

തുളസി ഇലയിട്ട വെള്ളം

രാവിലെ തുളസി ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങളാണ് നൽകുന്നതെന്ന് നോക്കിയാലോ?

എന്തെല്ലാം ഗുണങ്ങൾ

 ദിവസവും തുളസി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ ജലദോഷം, പനി എന്നിവ വരുന്നത് തടയുന്നു.

പ്രതിരോധശേഷി

തുളസിയിലെ ആന്റിമെെക്രോബയൽ ഗുണങ്ങൾ വായിലെ ബാക്ടീരിയകളെ ചെറുക്കാനും മോണരോഗങ്ങളെ തടയാനും സഹായിക്കുന്നു.

വായയുടെ ആരോഗ്യം

വയറുവേദന, ഗ്യാസ്, ദഹനപ്രശ്നങ്ങൾ എന്നിവ അകറ്റുന്നതിന് പതിവായി തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

വയറുവേദന

തുളസിക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. ഇത് സമ്മർദ്ദവും ഉത്കണ്ഠയും ചെറുക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു

തുളസി വെള്ളം കുടിക്കുന്നത് ശ്വാസകോശാരോഗ്യത്തെ സഹായിക്കുന്നു. ആസ്‌ത്‌മ, ബ്രോങ്കൈറ്റിക്‌സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്. 

ശ്വാസകോശാരോഗ്യം