15 July 2025

Sarika KP

 ശ്രുതി ഹാസന്റെ കറുത്ത ഇടതൂർന്ന മുടിയുടെ രഹസ്യം ഈ എണ്ണ

Image Courtesy: Instagram

നിരവധി ആരാധകരുള്ള താരമാണ് കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ​ഗായിക കൂടിയാണ് താരം.

കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ

ശ്രുതിയുടെ മുടിയഴക് ആരെയും ആകർഷിക്കുന്നതാണ്. കറുത്ത ഇടതൂർന്ന മുടി താരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.

കറുത്ത ഇടതൂർന്ന മുടി

അടുത്തിടെ രൺവീർ ഷോയിൽ ശ്രുതി ഹാസൻ തന്റെ ഇടതൂർന്ന കറുത്ത മുടിയുടെ രഹസ്യം പങ്കുവച്ച് എത്തിയിരുന്നു.

കറുത്ത മുടിയുടെ രഹസ്യം

 മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത് എങ്ങനെ എന്ന അവതാരകൻ ചോദ്യത്തിനു താരം നൽകിയ മറുപടി എള്ളെണ്ണയെന്നാണ്.

എള്ളെണ്ണ

 വെളിച്ചെണ്ണയോ ബദാം എണ്ണയോ എള്ളെണ്ണയിൽ ചേർക്കാറുണ്ടെന്നും എള്ളെണ്ണ തന്റെ മുടിയിൽ അത്ഭുതങ്ങൾ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

വെളിച്ചെണ്ണയോ ബദാം എണ്ണയോ

ഷൂട്ടിങ്ങിന് പോകുമ്പോൾ തലേന്ന് രാത്രി എണ്ണ തേച്ച് ഉറങ്ങും, രാവിലെ കുളിച്ച് ഷൂട്ടിന് പോകുമെന്നാണ് ശ്രുതി പറയുന്നത്.

രാത്രി എണ്ണ തേച്ച് ഉറങ്ങും

 എണ്ണ തേക്കുന്നത് വെറുമൊരു സൗന്ദര്യസംരക്ഷണ ടിപ്സ് മാത്രമല്ല, അതൊരു സ്വയം പരിചരണം കൂടിയാണ്. ഈ എണ്ണ മാത്രമാണ് തന്റെ മുടിയുടെ രഹസ്യം എന്നാണ് ശ്രുതി പറയുന്നത്.

സ്വയം പരിചരണം

അതേസമയം എള്ളെണ്ണ മുടി സംരക്ഷണത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നുവെന്ന് വിദഗ്ധരും സമ്മതിക്കുന്നുണ്ട്.

വിദഗ്ധരും സമ്മതിക്കുന്നുണ്ട്