20 May 2025

TV9 MALAYALAM

ഈ വഴികൾ നോക്കൂ, മൺസൂൺ രോഗങ്ങൾ എളുപ്പത്തിൽ തടയാം

Image Courtesy: Freepik

മഴക്കാലമെത്തിയതോടെ രോ ഗങ്ങളും പിന്നാലെ എത്തും. ഇത് തടയാൻ ചില മുൻ കരുതലുകൾ എടുക്കാം

മഴക്കാല രോ​ഗങ്ങൾ

എപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഫിൽട്ടർ ചെയ്ത വെള്ളവും ഉപയോഗിക്കാം. വെള്ളം സുരക്ഷിതമായി സൂക്ഷിക്കുക

വെള്ളം

തെരുവോരങ്ങളിൽ നിന്നുള്ള ഭക്ഷണം, വൃത്തിയില്ലാത്ത കടകളിൽ നിന്നുള്ള ആഹാരം, മുറിച്ചുവെച്ച പഴങ്ങൾ എന്നിവ കർശനമായി ഒഴിവാക്കുക. 

ഭക്ഷണം

പഴങ്ങളും പച്ചക്കറികളും, പ്രത്യേകിച്ച് ഇലക്കറികൾ, ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകി ഉപയോഗിക്കുക.

പച്ചക്കറികൾ

വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പാത്രങ്ങൾ (ബക്കറ്റുകൾ, ചിരട്ടകൾ, ടയറുകൾ, ഫ്ലവർപോട്ടുകൾ) എന്നിവ ദിവസവും വൃത്തിയാക്കി വെള്ളം ഒഴിവാക്കുക.

വൃത്തി

മഴവെള്ളം കെട്ടിക്കിടക്കുന്ന ടെറസുകളും, ഓടകളും വൃത്തിയാക്കുക.ആഴ്ചയിലൊരിക്കൽ "ഡ്രൈ ഡേ" ആചരിച്ച് കൊതുകു വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക.

ഡ്രൈ ഡേ

ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും.പുറത്തുപോകുമ്പോൾ കൊതുകു നിവാരണ ലേപനങ്ങൾ ഉപയോഗിക്കുക.

കൊതുകുവല

മഴ നനയുന്നത് ഒഴിവാക്കുക. നനഞ്ഞാൽ ഉടൻതന്നെ വസ്ത്രം മാറ്റി ശരീരം ഉണക്കുക.പ്രതിരോധശേഷി വർദ്ധിപ്പിക്കുക

മഴ നനയൽ