19 MAY 2025
SHIJI MK
Image Courtesy: Freepik
പുരുഷന്മാരില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെയാണ് ഈ രോഗം ബാധിക്കുന്നത്.
അസുഖത്തിന്റെ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചെന്ന് വരില്ല. ഈ രോഗം പലപ്പോഴും വൈകിയാണ് കണ്ടെത്തുന്നത്.
സെമിനല്‍ എന്ന ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ ജോലി.
45 വയസിന് താഴെ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് സാധാരണയായി ഈ അസുഖം കണ്ടെത്തുന്നത്. എന്നാല്‍ പ്രായമായവരിലും ഈ അസുഖം ഉണ്ടാകാറുണ്ട്.
വിവിധ കാരണങ്ങളാണ് ഈ അസുഖത്തിനുള്ളത്. പ്രായം കൂടുന്നതിന് അനുസരിച്ച് രോഗ സാധ്യതയും വര്‍ധിക്കുന്നു.
മലാശയത്തില്‍ വേദന, മലാശയത്തില്‍ സമ്മര്‍ദം, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുക തുടങ്ങിയവയാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍.
ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തിലോ ശുക്ലത്തിലോ രക്തം തുടങ്ങിയവയും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.