19 MAY 2025
SHIJI MK
Image Courtesy: Unsplash
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഷുഗര്‍. അത് കുറയ്ക്കാനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
പച്ചക്കറികളും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കലോറി കൂടിയതും, സംസ്‌കരിച്ചതും പഞ്ചസാര കൂടിയതുമായി ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
അമിത ശരീരഭാരമുള്ളവരില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കുക.
ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക. പതിവായി വ്യായാമം ചെയ്യുന്നതും ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
മദ്യപാനവും നല്ലതല്ല. അമിത മദ്യപാനം പ്രമേഹ സാധ്യത ഉയര്‍ത്തുന്നു. അതിനാല്‍ അതും ഉപേക്ഷിക്കാവുന്നതാണ്.
ഉറക്കക്കുറവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. രാത്രി എട്ട് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
മാനസിക സമ്മര്‍ദം വര്‍ധിക്കുന്നത് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ഇത് ഷുഗര്‍ വര്‍ധിക്കാനും വഴിയൊരുക്കും.