19 May 2025
Abdul Basith
Pic Credit: Unsplash
ഓഫ്‌ലൈൻ കണക്ഷന് ഡിജിറ്റൽ ഡീടോക്സ് നമുക്ക് വളരെ അത്യാവശ്യമാണ്. ഡിജിറ്റൽ ഡീടോക്സിനുള്ള ചില മാർഗങ്ങളുണ്ട്. ഇവ പരിശോധിക്കാം.
ഡിജിറ്റൽ ഡീടോക്സിലൂടെ എന്താണ് ലക്ഷ്യമെന്നത് നേരത്തെ തീരുമാനിക്കണം. ഇതിനനുസരിച്ച് പ്രവർത്തിക്കാനും തയ്യാറാവണം.
എത്ര നാളാണ് ഡിജിറ്റൽ ഡീടോക്സ് എന്നത് നേരത്തെ തന്നെ തീരുമാനിക്കണം. ഇക്കാര്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കണം.
ചെറുതായി തുടങ്ങണം. ചെറിയ ഇടവേളകളാവണം എടുക്കേണ്ടത്. ആദ്യം ചില മണിക്കൂറുകളും പിന്നീട് ദിവസങ്ങളുമാവണം ഡിജിറ്റൽ ഡീടോക്സ്.
ഡിജിറ്റൽ ഡീടോക്സിനായി തയ്യാറെടുക്കുമ്പോൾ കൃത്യസമയങ്ങളോ സ്ഥലങ്ങളോ ടെക് ഫ്രീ സോൺ ആക്കണം. ഇവിടെ ഉപകരണങ്ങൾ ഉണ്ടാവരുത്.
സ്ക്രീൻ ടൈമിന് പകരം എന്താണ് ചെയ്യാൻ കഴിയുക എന്ന് തീരുമാനിക്കണം. വായന, മെഡിറ്റേഷൻ, കായികാഭ്യാസം തുടങ്ങി എന്തുമാവാം.
ഫോണിലെയും മറ്റും നോട്ടിഫിക്കേഷൻസ് ഓഫ് ചെയ്യണം. 'ഡു നോട്ട് ഡിസ്റ്റർബ്' മോഡ് ഓൺ ആക്കിയാൽ പരമാവധി നോട്ടിഫിക്കേഷൻസ് ഒഴിവാക്കാം.
ഡിജിറ്റൽ ആപ്പുകൾക്ക് പകരം അനലോഗ് ടൂളുകൾ ഉപയോഗിക്കുക. അലാറം ക്ലോക്കുകൾ, പേപ്പർ കലണ്ടറുകൾ തുടങ്ങിയവ ഉപയോഗിക്കാം.