08 December 2025
Aswathy Balachandran
Image Courtesy: Getty
മാംസാഹാരം പ്രോട്ടീന്റെ കലവറയാണ്. ഇത് പേശികളുടെ വളർച്ചയ്ക്ക് നല്ലതാണെങ്കിലും, അമിതമായാൽ വൃക്കരോഗങ്ങൾക്ക് സാധ്യത കൂട്ടാനും ഇടയുണ്ട്.
മാംസത്തിൽ ഫൈബർ അടങ്ങിയിട്ടില്ല. ഫൈബറിന്റെ അഭാവം ദഹനപ്രശ്നങ്ങൾ, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലെ തടസ്സം എന്നിവയ്ക്ക് കാരണമാകും.
നോൺ-വെജ് മാത്രം കഴിക്കുമ്പോൾ വൈറ്റമിൻ സി, ഫോളേറ്റ്, ചില ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കുറവ് ഉണ്ടാകും.
ചുവന്ന മാംസം, സംസ്കരിച്ച മാംസം എന്നിവയിൽ കൊഴുപ്പും കൊളസ്ട്രോളും കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.
ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഒഴിവാക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്ന പ്രധാന ഉറവിടമായ കാർബോഹൈഡ്രേറ്റിന്റെ അളവിൽ കുറവു വരും.
ഫൈബറും വിവിധതരം സസ്യ പോഷകങ്ങളും ലഭ്യമല്ലാത്തതിനാൽ, കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വൈവിധ്യം കുറയാനും സാധ്യതയുണ്ട്.
മാംസത്തിൽ പ്യൂരിനുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുകയും സന്ധിവേദനകൾക്ക് കാരണമാകുകയും ചെയ്യാം.
മാംസാഹാരം മാത്രം കഴിക്കുന്നത് ഈ പോഷകങ്ങളുടെ ശരിയായ ആഗിരണം തടസ്സപ്പെടാനും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്