25 February 2026

Aswathy Balachandran

ചക്ക കഴിച്ച ശേഷം ഇതൊന്നും ചെയ്യരുത്

Image Courtesy: Unsplash/ Getty

ചക്കയ്ക്ക് ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുണ്ട്. പക്ഷെ ചില കാര്യങ്ങൾ ചക്ക കഴിച്ച ശേഷം ചെയ്യാൻ പാടില്ലാത്തതുണ്ട്

പാടില്ല

ചക്ക കഴിച്ച ഉടൻ പാൽ കുടിക്കുന്നത് ചർമ്മരോഗങ്ങൾക്ക് കാരണമായേക്കാം. ഇത് ശരീരത്തിൽ ചൊറിച്ചിൽ, മുഖക്കുരു, മറ്റ് ചർമ്മ അസ്വസ്ഥതകൾ എന്നിവയുണ്ടാക്കാൻ സാധ്യതയുണ്ട്.

പാൽ 

പഴുത്ത ചക്ക കഴിച്ചതിന് പിന്നാലെ തേൻ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിപ്പിക്കും. ഇത് ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്.

തേൻ 

 ചക്കയ്ക്ക് ശേഷം പപ്പായ കഴിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാക്കാൻ കാരണമായേക്കാം. അതിനാൽ ഇവ തമ്മിലുള്ള ഇടവേള ശ്രദ്ധിക്കണം.

പപ്പായ

ചക്ക കഴിച്ചതിന് ശേഷം മുറുക്കുന്നത് കടുത്ത തലകറക്കത്തിനും ശാരീരികമായ ക്ഷീണത്തിനും വഴിതെളിക്കുമെന്ന് പറയപ്പെടുന്നു.

വെറ്റില മുറുക്ക്

വെണ്ടയ്ക്കയും ചക്കയും ഒരേസമയം വയറ്റിലെത്തുന്നത് ദഹനപ്രക്രിയയെ ബാധിക്കുകയും വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും.

വെണ്ടയ്ക്ക

വിരുദ്ധ ആഹാരങ്ങൾ ഒന്നിച്ച് കഴിക്കുന്നത് വയറിൽ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം.

ദഹന പ്രശ്നങ്ങൾ

ചക്കയിൽ സ്വാഭാവികമായും മധുരം കൂടുതലായതിനാൽ, മറ്റ് മധുരപലഹാരങ്ങൾ ഇതിനൊപ്പം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ദോഷകരമാണ്.

പഞ്ചസാര