14 APRIL 2026
Aswathy Balachandran
Image Courtesy: Getty Images
രാത്രിയിൽ പല്ല് തേക്കുന്നതും ഹൃദയാഘാദവും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്ന് അറിയുമോ? ജപ്പാനിൽ നടന്ന പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നത്.
രാത്രിയിൽ പല്ല് തേക്കാത്ത ശീലം ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് ജപ്പാനിൽ നടന്ന പഠനം വ്യക്തമാക്കുന്നു.
രാത്രിയിൽ വായിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ബാക്ടീരിയകൾ രക്തപ്രവാഹത്തിലൂടെ ഹൃദയത്തിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകാം.
ഉറങ്ങുന്ന സമയത്ത് വായിൽ ഉമിനീർ ഉൽപ്പാദനം കുറയുന്നത് വായ വരണ്ടതാക്കാനും ബാക്ടീരിയകൾ വേഗത്തിൽ പെരുകാനും സാഹചര്യമൊരുക്കുന്നു.
മോണരോഗമോ രക്തസ്രാവമോ ഉള്ളവരിൽ ഈ ബാക്ടീരിയകൾ രക്തത്തിൽ കലരാൻ സാധ്യത കൂടുതലാണ്.
ഹൃദയത്തിന്റെ ആന്തരിക പാളിയിലുണ്ടാകുന്ന അണുബാധയായ 'എൻഡോകാർഡിറ്റിസ്' പോലുള്ള രോഗങ്ങളിലേക്ക് ഇത് നയിച്ചേക്കാം.
രാത്രി പല്ല് തേക്കാതിരുന്നാൽ ഭക്ഷണാവശിഷ്ടങ്ങളും പഞ്ചസാരയും ബാക്ടീരിയയും ഏകദേശം 8 മണിക്കൂറോളം വായിൽ തങ്ങിനിൽക്കുകയും ദന്തക്ഷയത്തിന് കാരണമാവുകയും ചെയ്യുന്നു.
പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാക്കാൻ കാരണമാകും.