12 NOV 2026
NEETHU VIJAYAN
Image Courtesy: Unsplash
ദിവസേനയുള്ള ഭക്ഷണങ്ങളിൽ മിക്കവരും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. അവയുടെ രുചിയും പോഷകഗുണങ്ങളും തന്നെയാണ് കാരണം.
മുട്ട ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ ഡി, അവശ്യ അമിനോ ആസിഡുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്.
ആരോഗ്യവതിയായ ഒരു സ്ത്രീയ്ക്ക് ദിവസവും 1 മുതൽ 2 മുട്ട വരെ സുരക്ഷിതമായി കഴിക്കാം. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഊർജ്ജവും നൽകുന്നു.
മുട്ടയിലുള്ള വൈറ്റമിൻ ഡി, കാൽസ്യം, കോളിൻ എന്നിവ എല്ലുകളുടെ ബലത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും നല്ലതാണ്.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ദിവസവും 2 മുട്ട വരെ കഴിക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്ക് നല്ലതാണ്. കഠിനമായ വ്യായാമം ചെയ്യുന്നവർക്ക് അളവ് കൂട്ടാം.
ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ള സ്ത്രീകൾ ആഴ്ചയിൽ 3-4 മുട്ടയായി കുറയ്ക്കുകയോ അല്ലെങ്കിൽ മുട്ടയുടെ വെള്ള മാത്രം കഴിക്കുകയോ ചെയ്യുക.
എണ്ണയിൽ വറുത്ത ഓംലെറ്റിനേക്കാൾ പുഴുങ്ങിയ മുട്ട കഴിക്കുന്നതാണ് പോഷകങ്ങൾ പൂർണ്ണമായി ലഭിക്കാൻ നല്ലത്. ആരോഗ്യ പ്രശ്നമുള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടുക.