27 APRIL 2026
Aswathy Balachandran
Image Courtesy: Getty Images
നുണ പറയുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരാൾ നിങ്ങളോട് പറയുന്നത് കള്ളമാണോ എന്ന് ചില ലക്ഷണങ്ങൾ നോക്കി മനസ്സിലാക്കാം
കള്ളം പറയുമ്പോൾ മൂക്കിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നേരിയ ചൂടും ചൊറിച്ചിലും അനുഭവപ്പെടാം.
നുണ പറയുന്നതിനെ ശരീരം ഒരു സ്ട്രെസ് സിറ്റുവേഷനായി കണക്കാക്കുന്നു. ഇത് ശരീരത്തിന്റെ സ്വാഭാവിക താപനില വർദ്ധിക്കാൻ കാരണമാകുന്നു.
നുണ പറയുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠ കാരണം കഴുത്തിലേക്കും നെഞ്ചിലേക്കും രക്തയോട്ടം വർദ്ധിക്കുന്നു. ഇത് ഈ ഭാഗങ്ങളിൽ ചൂട് അനുഭവപ്പെടാൻ ഇടയാക്കുന്നു.
ശരീരത്തിലെ ഓട്ടോണമിക് നാഡീവ്യൂഹത്തിന്റെ പ്രവർത്തനഫലമായി കൈപ്പത്തികൾ വിയർക്കുകയും ഒപ്പം ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു.
സമ്മർദ പ്രതികരണം മൂലം ദഹനനാളത്തിലേക്കുള്ള രക്തയോട്ടം വ്യതിചലിക്കുന്നത് വയറിൽ ഒരു പ്രത്യേക ചൂടോ അസ്വസ്ഥതയോ ഉണ്ടാക്കുന്നു.
നുണ പറയുന്നത് ഒരു മാനസിക അധ്വാനമായതിനാൽ ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദ്ദത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.
മാനസികമായുണ്ടാകുന്ന പിരിമുറുക്കം കണ്ണുകളുടെ ചലനത്തിലും ശരീരത്തിന്റെ നിൽപിലും പ്രകടമായ മാറ്റങ്ങൾ വരുത്തുന്നു.