3 June 2026
Aswathy Balachandran
Image Courtesy: Getty Images
കേരളത്തിലെ സ്ത്രീകളിൽ വർധിച്ചുവരുന്ന ഒന്നാണ് അമിതവണ്ണം. അത് ആരോഗ്യകരമായി നിയന്ത്രിക്കാൻ പല മാർഗങ്ങളുമുണ്ട്.
ദിവസവും മുട്ട, മീൻ, ചിക്കൻ, പയറുവർഗ്ഗങ്ങൾ എന്നിവയിലൂടെ പ്രോട്ടീനും; പച്ചക്കറികൾ, പഴങ്ങൾ, ഓട്സ് എന്നിവയിലൂടെ ഫൈബറും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.
മധുരപാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, ചിപ്സ്, ഫാസ്റ്റ് ഫുഡ് എന്നിവയിൽ കലോറി കൂടുതലും പോഷകങ്ങൾ കുറവുമാണ്. ഇവ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്.
ഭക്ഷണനിയന്ത്രണത്തിനൊപ്പം ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും നടത്തം, സൈക്ലിങ്, യോഗ, അല്ലെങ്കിൽ സ്ട്രെങ്ത് ട്രെയിനിങ് തുടങ്ങിയ വേണം.
ഉറക്കക്കുറവ് വിശപ്പ് കൂട്ടുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കും എന്നതിനാൽ ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങണം. ആവശ്യത്തിന് വെള്ളം കുടിക്കണം.
കടുത്ത മാനസിക സമ്മർദ്ദം പലരിലും അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത ഉണ്ടാക്കുന്നു. മെഡിറ്റേഷൻ, സംഗീതം, യോഗ എന്നിവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
സോഷ്യൽ മീഡിയയിൽ കാണുന്ന ക്രാഷ് ഡയറ്റുകൾ ചെയ്യുന്നത് താൽക്കാലിക ഫലം നൽകുമെങ്കിലും പിന്നീട് ആരോഗ്യപ്രശ്നങ്ങളിലേക്കും കൂടുതൽ വണ്ണം വെയ്ക്കുന്നതിലേക്കും നയിക്കും.
കൃത്യമായ ഡയറ്റും വ്യായാമവും നോക്കിയിട്ടും വണ്ണം കുറയുന്നില്ലെങ്കിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം തൈറോയ്ഡ്, പി.സി.ഒ.എസ് തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് ചികിത്സ തേടണം.