2 June 2026
Jayadevan A M
Image Courtesy: Getty Images
ചില വീടുകളില്‍ ഉറുമ്പുശല്യം കൂടുതലാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാന പോംവഴി. ഉറുമ്പുകളെ തുരത്താനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം
ഉറുമ്പുകളെ തുരത്താൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് വിനാഗിരി. തുല്യ അളവിൽ വിനാഗിരിയും വെള്ളവും ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക. ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യുക.
ഉറുമ്പുകളെ അകറ്റാന്‍ ചോക്ക് ഉപയോഗിക്കുന്നതും ഫലപ്രദമായ പൊടിക്കൈയാണ്. ഉറുമ്പുശല്യം കൂടുതലുള്ള സ്ഥലത്ത് ചോക്കുപൊടി തൂവാം
ഉറുമ്പുകള്‍ വരുന്ന ഇടങ്ങളില്‍ നാരങ്ങാനീര് ഒഴിക്കുക. നാരങ്ങയുടെ തോടുകള്‍ വയ്ക്കുന്നതും മറ്റൊരു മാര്‍ഗമാണ്
വെളുത്തുള്ളി ഉപയോഗിച്ചും ഉറുമ്പുകളെ തുരത്താം. വെളുത്തുള്ളിയുടെ ഗന്ധം ഉറുമ്പുകള്‍ക്ക് അസഹനീയമാണ്. ഇത് ഉറുമ്പുകളെ തുരത്താന്‍ സഹായിക്കും
കുറച്ച് വെള്ളം തിളപ്പിച്ച് അതിൽ ഉപ്പ് ചേർത്ത് ലയിപ്പിക്കുക. ഈ ഉപ്പുവെള്ളം ഉറുമ്പുകൾ കൂടുകൂട്ടിയ ഇടങ്ങളിൽ സ്പ്രേ ചെയ്യുക.
ഓറഞ്ചും ഉറുമ്പുകളെ അകറ്റാന്‍ നല്ലതാണ്. ഓറഞ്ച് തൊലി ചെറുചൂടുവെള്ളം ഒഴിച്ച് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കണം. ഉറുമ്പുവരുന്ന സ്ഥലങ്ങളില്‍ ഇത് പ്രയോഗിക്കാം
ഉറുമ്പിനെ കാണുന്ന ഇടങ്ങളില്‍ കുറച്ച് കുരുമുളകുപൊടി തൂവുന്നത് നല്ലതാണ്. ഇത് വീടുകളില്‍ നിന്നും ഉറുമ്പുകളെ അകറ്റാന്‍ സഹായിക്കും