12 April 2026
SHIJI MK
Image Credit: Getty Images
മേക്കപ്പ് ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്ന പരാതിയാണ് എപ്പോഴും സ്ത്രീകള്‍ക്ക്. എന്നാല്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ നന്നായി ഒരുങ്ങിയാലോ? അതെ, വെറും അഞ്ച് മിനിറ്റ് മതി ഗംഭീര മേക്കോവറിന്.
എത്ര സമയമില്ലെങ്കിലും ആദ്യം ചെയ്യേണ്ടത് മോയ്‌സ്ചറൈസറും സണ്‍സ്‌ക്രീനും ഇടുക എന്നതാണ്. ആദ്യം മോയ്‌സ്ചറൈസര്‍ ഇട്ട്, 15 മിനിറ്റ് സണ്‍സ്‌ക്രീനും പുരട്ടാം. ഇവ രണ്ടും ഇല്ലാതെ പുറത്തുപോകരുത്.
ഇനി നമുക്ക് തുടങ്ങേണ്ടത് കണ്ണില്‍ നിന്നാണ്. കണ്ണെഴുതി കഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യണം എന്ന കാര്യത്തില്‍ ഏകദേശ ധാരണ ലഭിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കണ്ണെഴുതാം.
നല്ലൊരു ഫൗണ്ടേഷന്‍ തന്നെ വേണം ഉപയോഗിക്കാന്‍, അതും നിങ്ങളുടെ ചര്‍മ്മത്തിന്റെ ഷെയ്ഡിനോട് ചേര്‍ന്നുനില്‍ക്കുന്നത് വേണം ഉപയോഗിക്കാന്‍. ഷെയ്ഡ് മാറിയാല്‍ എല്ലാം തീരും.
ഇനി കണ്‍സിലറാകാം, കണ്‍സീലര്‍ ഉപയോഗിക്കുന്നത് ഉറക്കക്ഷീണവും കണ്ണിനടിയിലുള്ള കറുപ്പുനിറവുമെല്ലാം മായ്ക്കാന്‍ സഹായിക്കും. അതിനാല്‍ വൃത്തിക്ക് തന്നെ ഇട്ടോളൂ.
അടുത്തത് ബ്‌ളഷാണ്. ബ്‌ളഷ് ഇല്ലെങ്കില്‍ ലിപ്സ്റ്റിക്ക് എടുത്താലും മതി, നല്ലോണം ചുവന്നുതുടുക്കാം. അതിനായി കുറച്ചധികം തന്നെ ഇട്ടോളൂ. ഒട്ടും പിശുക്കേണ്ടാ.
ഇനി നമുക്ക് കോംപാക്ട് പൗഡര്‍ ഇടണം. എല്ലാത്തിനും അവസാനമാണ് കോംപാക്ട് പൗഡര്‍ ഉപയോഗിക്കാന്‍. മുഖത്തിന്റെ എല്ലാ ഭാഗത്തും പൗഡര്‍ എത്താന്‍ നന്നായി ശ്രദ്ധിക്കണം, എവിടെയും വിട്ടുപോകരുത്.
അവസാനമാണ് ലിപ്സ്റ്റിക്ക് ഇടേണ്ടത്, നല്ല ഷെയ്ഡ് തന്നെ നോക്കി എടുത്താല്‍ മുഖത്തിന് ഒരു തിളക്കവും ലഭിക്കുന്നതാണ്. എങ്കില്‍ പെട്ടെന്ന് ഒരുങ്ങിക്കോളൂ.