17 APRIL 2026
Aswathy Balachandran
Image Courtesy: Getty Images
രാത്രി വൈകി അമിതമായി ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ കേടുപാടുകൾ തീർക്കൽ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയേക്കാം.
ഉറക്കത്തിന് മുൻപായി അമിതമായ കൊഴുപ്പുള്ള ആഹാരങ്ങൾ, എരിവുള്ള വിഭവങ്ങൾ, മധുരം എന്നിവ ഒഴിവാക്കുന്നത് സുഖകരമായ ഉറക്കം നൽകും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ എളുപ്പത്തിൽ ദഹിക്കുന്ന ലഘുഭക്ഷണം തിരഞ്ഞെടുക്കണം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നത് നെഞ്ചെരിച്ചിൽ, ഗ്യാസ്, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. ഇടവേള നൽകുന്നത് ഇത് ഒഴിവാക്കാൻ സഹായിക്കും.
ഭക്ഷണത്തിനും ഉറക്കത്തിനുമിടയിൽ കുറഞ്ഞത് 2 മുതൽ 3 മണിക്കൂർ വരെ ഇടവേള ഉണ്ടായിരിക്കണം. ഇത് ദഹന പ്രക്രിയ സുഗമമാക്കാൻ സഹായിക്കും.
സൂര്യോദയത്തിനൊപ്പം സജീവമാകുന്ന ദഹന ഹോർമോണുകൾ സൂര്യാസ്തമയത്തോടെ മന്ദഗതിയിലാകുന്നു. അതിനാൽ വൈകി ഭക്ഷണം കഴിക്കുമ്പോൾ ദഹനം പതുക്കെയാകാൻ സാധ്യതയുണ്ട്.
ശരീരത്തിനുള്ളിലെ 24 മണിക്കൂർ ജൈവഘടികാരമാണ് ദഹനം, വിശ്രമം, ഹോർമോൺ പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നത്.