27 June 2025

NANDHA DAS

കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

Image Courtesy: Freepik

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

കണ്ണുകളുടെ ആരോഗ്യം

ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടാൻ ഗുണം ചെയ്യും.

വെണ്ടയ്ക്ക

ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന  ക്യാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ക്യാരറ്റ്

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന മറ്റൊരു പ്രധാന ഭക്ഷണമാണ് ബീറ്റ കരോട്ടീൻ അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ്.

മധുരക്കിഴങ്ങ്

വിറ്റാമിൻ സി, ഇ, സിങ്ക്, ചെമ്പ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമായ ആപ്രിക്കോട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കാഴ്ച ശക്തിക്ക് നല്ലതാണ്.

ആപ്രിക്കോട്ട്

കണ്ണിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ്  പേരയ്ക്ക.

പേരയ്ക്ക

ആൻ്റിഓക്‌സിഡൻ്റായ ല്യൂട്ടിൻ ധാരാളം അടങ്ങിയിട്ടുള്ള ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കാഴ്ച ശക്തി കൂട്ടാൻ സഹായിക്കും.

ബ്രൊക്കോളി

വി​റ്റാ​മി​ൻ സിയാൽ സമ്പുഷ്ടമായ നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടാനും സഹായിക്കും.

നെല്ലിക്ക‍