10 November 2026
Nithya V
Image Credit:: Getty Images
മുട്ട വില കൂടിയതോടെ പ്രോട്ടീൻ എങ്ങനെ കിട്ടുമെന്ന ടെൻഷനുണ്ടോ? പകരം ഈ ഭക്ഷണങ്ങൾ കഴിച്ചാലും മതിയെന്നേ...
100 ഗ്രാം ഗ്രീക്ക് യോഗർട്ടിൽ ഏകദേശം 10 ഗ്രാമോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുട്ടയേക്കാൾ ഉയർന്ന അളവാണ്.
പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് ചിക്കൻ ബ്രെസ്റ്റ്. 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ഓരോ 100 ഗ്രാം ബദാമിലും ഏകദേശം 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ഇ-യും ഇവയിൽ നിന്നു ശരീരത്തിന് ലഭിക്കുന്നു.
100 ഗ്രാം മത്തങ്ങ വിത്തുകളിൽ ഏകദേശം 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഡയറ്റിൽ ഉൾപ്പെടുത്താൻ വളരെ നല്ലതാണ്.
100 ഗ്രാം ട്യൂണ മീനിൽ 29 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളും ഇതിൽ ധാരാളമായുണ്ട്.
വേവിച്ച പരിപ്പിൽ 100 ഗ്രാമിന് 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നാരുകൾ, ഇരുമ്പ്, കാർബോഹൈഡ്രേറ്റുകൾ എന്നിവയുമുണ്ട്.