07 JAN 2026
TV9 MALAYALAM
Image Courtesy: Getty Images
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണത്തിനായി ആളുകൾ ആശ്രയിക്കുന്നവയാണ് മത്സ്യം, മട്ടൺ, ചിക്കൻ എന്നിവ. ഇവയിലേതിനാണ് ഏറ്റവും കൂടുതൽ പ്രോട്ടീനുള്ളത്.
ഏറ്റവും മെലിഞ്ഞതും ഉയർന്ന പ്രോട്ടീൻ അടങ്ങിയതുമായ മാംസങ്ങളിൽ ഒന്നാണ് ചിക്കൻ്റെ ബ്രെസ്റ്റ്. 100 ഗ്രാമിൽ ഏകദേശം 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
അതേസമയം, 100 ഗ്രാം ആട്ടിറച്ചിയിൽ ഏകദേശം 25–27 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മത്സ്യത്തെയോ കോഴിയെയോ അപേക്ഷിച്ച്, ഇത് കൂടുതൽ കലോറിയുള്ളതാണ്.
100 ഗ്രാമിന് 20–25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ, സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ വളരെ നല്ലതാണ്. മറ്റെന്തിനേക്കാളും ധൈര്യമായി കഴിക്കാം.
കൂടാതെ ഇത്തരം മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും വളരെ നല്ലതാണ്.
ദഹനശേഷി കുറവുള്ളവർക്ക് ചിക്കൻ, ആട്ടിറച്ചി എന്നിവയേക്കാൾ നല്ലത് മത്സ്യം തന്നെയാണ് . കാരണം ഇത് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ്.
ചിക്കനേക്കാൾ കൊഴുപ്പും കലോറിയും കൂടുതലാണ് ആട്ടിറച്ചിയിൽ. എന്നാൽ കൂടുതൽ പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ആവശ്യമുള്ളവർക്ക് ചിക്കനാണ് നല്ലത്.