Sarika kp
Image Credit: Pinterest
06 January 2026
രാവിലെ ഉണ്ടാക്കിയ ഇഡ്‌ലി ബാക്കി വന്നോ? ബാക്കി വന്ന ഇഡലി എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കാറാണ് തല പുകയ്ക്കേണ്ട.
ബാക്കി വന്ന ഇഡ്‌ലി കൊണ്ട് രുചികരമായ ഇഡലി ബർഗർ ഉണ്ടാക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ഇഡലി ,കട്ലറ്റ് – നാല് ,തക്കാളി-3, സാലഡ് വെള്ളരി – 1, വെണ്ണ – 2 വലിയ സ്പൂൺ, ടുമാറ്റോസോസ് – 3 ടേബിൾ സ്പൂൺ.
ഇഡലി ബർഗർ ഉണ്ടാക്കാനായി ആദ്യം ഇഡ്‌ലി നടുവേ മുറിക്കുക. ശേഷം തക്കാളിയും സാലഡ് വെള്ളരിയും വട്ടത്തിൽ കനം കുറച്ച് മുറിച്ചെടുക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും ഉള്ളി, പച്ചമുളക്, മല്ലിയില തുടങ്ങിയവയും ചേർത്തു കട്ലറ്റ് തയാറാക്കുന്നതുപോലെ വലുപ്പം കുറച്ചു തയാറാക്കി നന്നായി പൊരിച്ചെടുക്കുക.
ശേഷം മുറിച്ച് വച്ച ഇഡലി വെണ്ണ പുരട്ടി അല്പം മുളകു പൊടി വിതറി നോൺസ്റ്റിക് തവയിൽ ഇട്ടു പൊരിച്ചെടുക്കുക. ഈ ഇഡ്ലിയുടെ കഷ്ണത്തിൽ ടുമാറ്റോസോസ് തേയ്ക്കുക.
ഇതിനു മുകളിൽ ഒരു കഷണം തക്കാളി, സാലഡ് വെള്ളരി, കട്ലറ്റ്, രണ്ട് ലയറായി വച്ച് ഇഡ്ലിയുടെ മുകളിലത്തെ കഷ്ണത്തിൽ വെണ്ണ തേച്ചു വയ്ക്കുക.
ഇത് ഒന്നു ചെറുതായി അമർത്തി ഒരു ടൂത്ത് പിക്ക് കൊണ്ട് അമർത്തി നിർത്തുക. രുചികരമായ ഇഡ്‌ലി ബർഗർ റെഡി.