January 07 2026
Sarika KP
Image Courtesy: Getty Images
പച്ചക്കറിയും ചിക്കനും മൽസ്യവുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും.
എന്നാൽ ദിവസങ്ങളോളം ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം തെളിയിക്കുന്നത്.
ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് അമേരിക്കയിലെ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചർ ഉൾപ്പടെ നൽകുന്ന നിർദേശം.
ചിക്കൻ ഫ്രിഡ്ജിൽ ഒന്ന് മുതൽ 2 ദിവസം വരെ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചിക്കൻ 48 മണിക്കൂറിനകം പാകം ചെയ്യണം.
ഫ്രീസറിലാണെങ്കിൽ കട്ട് ചെയ്ത ചിക്കൻ 9 മാസം വരെ കേടുകൂടാതെ ഇരിക്കും.ഫുൾ ചിക്കൻ ആണെങ്കിൽ ഒരു വർഷം വരെ ഫ്രീസറിൽ സൂക്ഷിക്കാം.
പാകം ചെയ്ത ചിക്കൻ ഫ്രിഡ്ജിൽ മൂന്ന് മുതൽ നാല് ദിവസം വരെയും ഫ്രീസറിൽ രണ്ട് മുതൽ ആറ് മാസം വരെയും സൂക്ഷിക്കാം.
ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചിരിക്കുന്ന ചിക്കന്‍റെ നിറം പിങ്ക് മാറി ചാരനിറമോ പച്ചയോ ആകുന്നത് ഇറച്ചി ചീത്തയായതിൻ്റെ ലക്ഷണമാണ്.
ചിക്കനിൽ നിന്ന് അമോണിയ പോലെയുള്ള രൂക്ഷഗന്ധം അനുഭവപ്പെട്ടാൽ ഒരുകാരണവശാലും ആ ചിക്കൻ ഉപയോഗിക്കാൻ നിൽക്കരുത്.