11 February 2026
Jayadevan A M
Image Courtesy: Getty
അച്ചാറുകള്‍ പലരും ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. അച്ചാറുകള്‍ ഫ്രിഡ്ജില്‍ എത്ര കാലം സൂക്ഷിക്കാമെന്നറിയാമോ?
നാരങ്ങ, മാങ്ങ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന വെജിറ്റബിള്‍ അച്ചാറുകള്‍ 6 മാസം-ഒരു വര്‍ഷം വരെ ഫ്രിഡ്ജില്‍ സുരക്ഷിതമാണ്
മീന്‍, ഇറച്ചി തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന നോണ്‍ വെജ് അച്ചാറുകള്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് മാസം വരെയാണ് അനുയോജ്യം
കടയിൽ നിന്ന് വാങ്ങുന്ന അച്ചാറുകളില്‍ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. ഇത്തരം അച്ചാറുകള്‍ ഫ്രിഡ്ജില്‍ 1-2 വര്‍ഷം കേടാകാതെ ഇരിക്കും
വീട്ടില്‍ ഉണ്ടാക്കുന്ന അച്ചാറുകള്‍ ഒരു വര്‍ഷം വരെ ഫ്രിഡ്ജില്‍ ഇരിക്കും. വിനാഗിരിയില്‍ ഇട്ടതാണെങ്കില്‍ കൂടുതല്‍ കാലം ഇരിക്കും
അച്ചാറിന് മുകളില്‍ എണ്ണ പാളി തെളിഞ്ഞു നിക്കുന്നുണ്ടെങ്കില്‍ പൂപ്പല്‍ വരുന്നത് തടയാം. ഉണങ്ങിയ സ്പൂണ്‍ ഉപയോഗിച്ച് മാത്രം എടുക്കുക
ചില്ല് കുപ്പികളില്‍ അച്ചാറുകള്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ദീര്‍ഘകാലത്തേക്കുള്ള ആവശ്യത്തിന് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കുക
പൂപ്പല്‍, നിറം മാറ്റം, അസാധാരണമായ മണം, അസാധാരണമായ രുചി തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉപയോഗിക്കാതിരിക്കുക