9 June 2025
Nithya V
Image Credits: Freepik
പുരുഷന്മാരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടുവന്നിരുന്നതെങ്കിലും ഇന്ന് സ്ത്രീകൾക്കിടയിലും രോഗം വർധിച്ചുവരികയാണ്.
ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കുന്നത് രോഗതീവ്രത വർധിപ്പിക്കുന്നു. അതിനാൽ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം.
ഹൃദ്രോഗമുള്ള സ്ത്രീകളിൽ കഴുത്ത്, താടിയെല്ല്, പുറത്തിന്‍റെ മുകളൾ ഭാഗം എന്നിവിടങ്ങളിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടേക്കാം.
ശ്വാസം മുട്ടൽ ഹൃദ്രോഗത്തിന്‍റെ ഒരു ലക്ഷണമാണ്. വിശ്രമിക്കുമ്പോഴോ എന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴോ ഇത് അനുഭവപ്പെട്ടെക്കാം.
സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണമായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് ഓക്കാനം അല്ലെങ്കിൽ ഛർദ്ദി.
അസാധാരണമായി അനുഭവപ്പെടുന്ന ക്ഷീണം, ബലഹീനത എന്നിവ ഹൃദ്രോഗത്തിന്‍റെ ഒരു സാധാരണ ലക്ഷണമാണ്.
സ്ത്രീകളിൽ കാണപ്പെടുന്ന തലകറക്കം, ബോധക്ഷയം എന്നിവ ഹൃദയാഘാതത്തിന്‍റെ മറ്റൊരു ലക്ഷണമായി പറയപ്പെടുന്നു.
ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാണ്. ദഹനപ്രശ്നമായി തെറ്റിദ്ധരിക്കരുത്.