8 June 2025
Nithya V
Image Credits: Freepik
മുടിയുടെ അറ്റം പിളരുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ വീട്ടിലുള്ള പല സാധനങ്ങളുപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്.
മുടിയിഴയുടെ ഏറ്റവും പ്രായംചെന്ന ഭാഗമാണല്ലോ അറ്റം. അതിനാൽ തന്നെ ഈ ഭാഗത്തിന് സംരക്ഷണം കുറവായിരിക്കും. അതാണ് ഇവിടെ മുടി പിളാരനുള്ള കാരണം.
കൂടാതെ മുടിയില്‍ അമിതമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും സ്‌റ്റൈലിംഗിനായി ചൂട് ഉപയോഗിക്കുന്നതും എല്ലാം അറ്റം പിളരാനുള്ള കാരണങ്ങളാണ്.
എണ്ണ ചെറുതായി ചൂടാക്കി മുടിയില്‍ പുരട്ടുന്നത് അറ്റം പിളരുന്നത് തടയും. പ്രത്യേകിച്ച്, അറ്റത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക.
കറ്റാര്‍ വാഴയില്‍ നിന്ന് പുതിയ ജെല്‍ വേര്‍തിരിച്ചെടുത്ത് മുടിയുടെ അറ്റത്ത് പുരട്ടുക. വെള്ളത്തില്‍ കഴുകുന്നതിനുമുമ്പ് 30 മിനിറ്റ് നേരം വയ്ക്കുക.
ഒരു മുട്ടയില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും തേനും കലര്‍ത്തുക.ഇത് മുടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം ചെറുചൂട് വെള്ളത്തില്‍ നന്നായി കഴുകുക.
രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ നാല് ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി മുടിയുടെ അറ്റത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
തേനും തൈരും യോജിപ്പിച്ച് മുടിയുടെ അഗ്രത്തിൽ തേച്ചുപിടിപ്പിക്കുന്നത് അറ്റം പിളരുന്നതിൽ നിന്ന് പരിഹാരം നൽകുന്നു.