09 June 2025

Sarika KP

യൂസ്ഡ് ടീബാഗ്  ഇനി  വലിച്ചെറിയല്ലേ!

Image Courtesy: Getty Images

ഒരു ചായ കുടിക്കാൻ തോന്നിയാൽ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ടീ ബാഗുകൾ. എന്നാൽ ഒറ്റ തവണത്തെ ഉപയോഗത്തിനുശേഷം വലിച്ചെറിയാറാണ് പതിവ്.

വലിച്ചെറിയാറാണ് പതിവ്

 എന്നാൽ  ഇനി വലിച്ചെറിയല്ലേ, ഉപയോഗിച്ച ടീ ബാഗുകൾ കൊണ്ട് വീട്ടിൽ ഒട്ടേറെ ഉപയോഗങ്ങളുണ്ട്. അത് എന്തൊക്കെ ആണെന്ന് നോക്കാം.

ഒട്ടേറെ ഉപയോഗങ്ങൾ

ഉപയോഗം കഴിഞ്ഞ ടീ ബാഗുകൾ ചെടികൾക്ക് ഉപയോ ഗിക്കാം. ഇത് മണ്ണിന് കൂടുതൽ പോഷകങ്ങൾ നൽകുകയും ചെടികൾ ആരോഗ്യത്തോടെ നിലനിൽക്കാനും സഹായിക്കുന്നു.

ചെടികൾക്ക്     ഉപയോഗിക്കാം

തൈകൾ മുളപ്പിച്ചെടുക്കാനും ടീ ബാഗുകൾ സഹായകരമാണ്. ഇതിനായി ടീ ബാഗിൻ്റെ ഒരു ഭാഗം തുറന്നശേഷം ഉള്ളിലെ പൊടി നനച്ച് അതിലേക്ക് വിത്തുകൾ വച്ചു കൊടുക്കാം.

തൈകൾ മുളപ്പിച്ചെടുക്കാൻ

പ്രാണികളെയും എലികളെയും ഒക്കെ അകറ്റിനിർത്താൻ പൂന്തോട്ടങ്ങളിൽ ഉപയോഗിച്ച ടീ ബാഗുകൾ നിക്ഷേപിച്ചാൽ മതിയാവും.

പ്രാണികളെയും  അകറ്റിനിർത്താൻ

വീടിനുള്ളിലെ പലയിടങ്ങളിലും തങ്ങിനിൽക്കുന്ന ദുർഗന്ധം അകറ്റി നിർത്താൻ ടീ ബാഗുകൾ ഉപയോഗിക്കാവുന്നതാണ്.

ദുർഗന്ധം അകറ്റാൻ

ഉപയോഗിച്ച ടീ ബാഗുകൾ കണ്ണാടികളും ഗ്ലാസ്സുകളും പുതുമയോടെ ഇരിക്കാൻ സഹായിക്കും. ഇതിനായി ടീ ബാഗ് നനച്ച് കണ്ണാടി, ഗ്ലാസിൽ മൃദുവായി ഉരസുക.

ഗ്ലാസ്സുകൾ പുതുമയോടെ ഇരിക്കാൻ

കാർപെറ്റുകൾ ഫ്രഷായി സൂക്ഷിക്കാൻ  ടീ ബാഗിനുള്ളിലെ തേയിലപ്പൊടി ഉപയോഗിക്കാം. പൊടി നന്നായി ഉണക്കിയെടുത്ത് കാർപെറ്റിൽ വിതറി കൊടുക്കാം

കാർപെറ്റുകൾ ഫ്രഷായി സൂക്ഷിക്കാൻ