09 June 2025

TV9 MALAYALAM

ഈ ശീലങ്ങളുണ്ടോ? എങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ ഉറപ്പ്‌

Image Courtesy: Freepik

ദഹനത്തെയടക്കം ബാധിക്കുന്ന ചില ശീലങ്ങളെക്കുറിച്ച് യുഎസിലെ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. പാൽ മാണിക്കം പറയുന്നത് ഇപ്രകാരം

ദഹനം

ദിവസം മുഴുവൻ തുടർച്ചയായി ലഘുഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത്‌ ദഹനപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് ഡോ. പാൽ മാണിക്കം

ഭക്ഷണം

വെറുംവയറ്റില്‍ മൾട്ടിവിറ്റാമിനുകൾ (പ്രത്യേകിച്ച് അയണ്‍, ബി വിറ്റാമിനുകൾ) എന്നിവ അടങ്ങിയവ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം

വിറ്റാമിനുകൾ

ദീർഘനേരം ച്യൂയിംഗ് ഗം കഴിക്കുന്നത് ദഹന എൻസൈമുകളെ അനാവശ്യമായി ഉത്തേജിപ്പിക്കുന്നു. ഇത് വയറു വീർക്കാൻ ഇടയാക്കാം

ച്യൂയിംഗ് ഗം

തിടുക്കത്തിലോ, അല്ലെങ്കില്‍ സ്‌ട്രെസിലോ ആഹാരം കഴിക്കുന്നതും ദഹനത്തിന് നല്ലതല്ലെന്ന്‌ ഡോ. പാൽ മാണിക്കം

സ്‌ട്രെസ്‌

ശരിയായ മാര്‍ഗനിര്‍ദ്ദേശമില്ലാതെ പതിവായി ആന്റാസിഡുകൾ കഴിക്കുന്നത് ആമാശയത്തിലെ സ്വാഭാവിക അസിഡിറ്റി (പിഎച്ച്) മാറ്റും.

ആന്റാസിഡുകൾ

സൂര്യപ്രകാശം ഒഴിവാക്കുന്നത്, വിസർജ്ജനം വൈകിപ്പിക്കുന്നത്‌ തുടങ്ങിയവയും നല്ലതല്ലെന്ന് ഡോ. പാൽ മാണിക്കം പറഞ്ഞു

സൂര്യപ്രകാശം 

ഇതില്‍ പറയുന്ന കാര്യങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. എല്ലായ്‌പ്പോഴും ഡോക്ടറുടെ സേവനം തേടുക

നിരാകരണം