23 APRIL 2026
Aswathy Balachandran
Image Courtesy: Getty Images
കോവിഡിന് ശേഷം യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. മത്സരപരീക്ഷകളും ജോലിസമ്മർദ്ദവുമാണ് കാരണങ്ങൾ.
ഉത്കണ്ഠ വെറും മാനസിക പ്രശ്നമല്ല; അത് വിട്ടുമാറാത്ത ക്ഷീണം, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
യുവതികളിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, ഇടുപ്പ് വേദന, പേശികളുടെ പ്രവർത്തന തകരാറുകൾ എന്നിവയ്ക്ക് സ്ട്രെസ്സ് ഹോർമോണുകൾ കാരണമാകുന്നു.
ശാരീരികമായ അസുഖങ്ങൾ ഇല്ലെങ്കിൽ പോലും, അമിതമായ ഉത്കണ്ഠ പുരുഷന്മാരിൽ ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലനത്തിനും കാരണമാകുന്നു
തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഉത്കണ്ഠ ഉറക്കമില്ലായ്മയിലേക്കും, രോഗപ്രതിരോധ ശേഷി കുറയുന്നതിലേക്കും, ഹൃദയസംബന്ധമായ ഗുരുതരമായ രോഗങ്ങളിലേക്കും നയിച്ചേക്കാം.
ഉത്കണ്ഠയെക്കുറിച്ച് ഭയമില്ലാതെ തുറന്നു സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാവണം. ലക്ഷണങ്ങൾ പുറമേക്ക് പ്രകടമല്ലെങ്കിലും അവ ഗൗരവകരമായി കാണണം.
എല്ലാ കാര്യത്തിലും 'പെർഫെക്ട്' ആകണമെന്ന ചിന്ത ഉപേക്ഷിക്കണം. പൂർണ്ണത എന്നത് അസാധ്യമാണെന്ന് തിരിച്ചറിയുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കൃത്യമായ വ്യായാമം, മതിയായ ഉറക്കം, മൈൻഡ്‌ഫുൾനെസ്സ് പരിശീലനം, ഫോൺ ഉപയോഗം (Screen time) കുറയ്ക്കൽ എന്നിവയിലൂടെ ഉത്കണ്ഠയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.