7 November 2025
Jayadevan A M
Image Courtesy: Getty, pexels
ഫോൺ കോൾ വരുമ്പോൾ നമ്മൾ ആദ്യം പറയുന്നതും മറുതലയ്ക്കൽ കേൾക്കുന്നതും 'ഹലോ' എന്നായിരിക്കും. ഫോൺ സംഭാഷണങ്ങളുടെ ഒരു അലിഖിത നിയമം പോലെ 'ഹലോ' മാറി.
ടെലിഫോണ്‍ കണ്ടുപിടിച്ച അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ 'അഹോയ്' എന്ന വാക്കാണ് സംഭാഷണം തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.
തോമസ് ആൽവാ എഡിസണാണ് 'ഹലോ' എന്ന വാക്ക് ജനകീയമാക്കിയത്. 1877ൽ, ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്ന സമയത്താണ് എഡിസണ്‍ ഇത് മുന്നോട്ടുവച്ചത്.
ടെലിഫോൺ സംഭാഷണം ആരംഭിക്കാന്‍ ഒരു പ്രത്യേക വാക്ക് ആവശ്യമുണ്ടായിരുന്നു. 'ഹലോ' എന്ന വാക്ക് എളുപ്പത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ സഹായിച്ചു
'ഹല്ലൂ', 'ഹോല്ലോ' എന്നീ പഴയ വാക്കുകളിൽ നിന്ന് രൂപാന്തരപ്പെട്ട് വന്നതാണ് ഹലോ. ശ്രദ്ധ ക്ഷണിക്കാനോ ആശ്ചര്യം പ്രകടിപ്പിക്കാനോ ഉപയോഗിച്ചിരുന്ന വാക്കാണ് ഇത്.
'അഹോയ്' എന്ന വാക്ക് നാവിക മേഖലയില്‍ ഉപയോഗിച്ചിരുന്നതാണ്. എന്നാല്‍ ഹലോയ്ക്ക് അത്തരം സവിശേഷതകളില്ല. ഇത് അങ്ങനെ സാര്‍വത്രികമായി
'ഹലോ ഗേൾസ്' എന്ന പേരിലാണ് 1880കളിൽ ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ജോലി ചെയ്തിരുന്ന ഓപ്പറേറ്റർമാർ അറിയപ്പെട്ടിരുന്നത്. ഹലോ എന്ന വാക്ക് പ്രചാരത്തിലാക്കിയതില്‍ ഇവര്‍ക്കും പങ്കുണ്ട്
അങ്ങനെ എഡിസന്റെ എളുപ്പത്തിൽ ശ്രദ്ധ ക്ഷണിക്കാനുള്ള നിർദ്ദേശം, ടെലിഫോൺ ഓപ്പറേറ്റർമാരുടെ സ്ഥിരമായ ഉപയോഗത്തിലൂടെ ആഗോളതലത്തില്‍ സംഭാഷണങ്ങളുടെ ഔദ്യോഗിക തുടക്കമായി മാറുകയായിരുന്നു