24 August 2026
AMAL KV
Photo Credit: Getty Images
കേടുപാടുകൾ വന്നില്ലെങ്കിലും ഹെൽമെറ്റുകൾക്ക് സാധാരണയായി 3 - 5 വർഷം വരെയാണ് നിർമാതാക്കൾ സുരക്ഷിത കാലാവധി പറയുന്നത്.
എല്ലാ ഹെൽമെറ്റുകൾക്കും ഒരേ കാലാവധി ആയിരിക്കില്ല. അതിനാൽ ഹെൽമെറ്റിലെ മാനുഫാച്ചറിംഗ് ഡേറ്റും നിർമാതാവിന്റെ നിർദേശങ്ങളും പരിശോധിക്കണം.
കാലപ്പഴക്കം ചെല്ലുന്തോറും ഹെൽമെറ്റിന്റെ ഉൾ ഭാഗത്തെ പാഡിങ്, ലൈനിങ് തുടങ്ങിയ ഘടകങ്ങളുടെ ഉറപ്പും ശേഷിയും കുറയുകയും ചെയ്യും.
പുറമെ ഓകെ ആണെന്ന് തോന്നുമെങ്കിലും അകത്ത് വരുന്ന ഈ തകരാറുകൾ ആരും അറിയാറില്ല. ഇത് സുരക്ഷയെ കുറയ്ക്കും.
ഹെൽമെറ്റ് ധരിച്ച് ചെറിയ അപകടത്തിൽപ്പെട്ടാലും അല്ലെങ്കിൽ ഹെൽമെറ്റ് തറയിൽ ശക്തമായി വീണാലും പുറമേ കാണാത്ത ആന്തരിക കേടുപാടുകൾ വരാം.
അതിനാൽ ചെറിയ അപകടത്തിന് ശേഷം പോലും ഹെൽമെറ്റ് തുടർന്നും ഉപയോഗിക്കാതെ അത് ഉടൻ മാറ്റി പുതിയത് ഉപയോഗിക്കുക.
സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഹെൽമെറ്റിന്റെ പാഡിംഗ് അയയും. പാഡിംഗ് കൃത്യമല്ലെങ്കിൽ ഹെൽമെറ്റിന്റെ ശിരായ ഉപയോഗം നടക്കില്ല.
എത്ര വിലകൂടിയ ഹെൽമെറ്റ് ആയാലും അത് തലയിൽ കൃത്യമായി ഫിറ്റ് ആകുന്നില്ലെങ്കിൽ അപകടസമയത്ത് വേണ്ടത്ര സുരക്ഷ നൽകാൻ ആവില്ല.