10 July 2026

NEETHU VIJAYAN

ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും

Image Courtesy: Getty Images 

പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന ആരോ​ഗ്യ പ്രശ്നമാണ് ​ഗ്യാസ്. എന്ത് കഴിച്ചാലും ഉടനെ വയറു വീർക്കുന്നത് അത്ര നല്ല സുഖമുള്ള കാര്യമല്ല.

ഗ്യാസ്

തിരക്കുകളിൽ പെട്ട് ഭക്ഷണം വേഗത്തിൽ കഴിച്ചു തീർക്കുന്നത് ആഹാരത്തോടൊപ്പം വൻതോതിൽ വായുവും ഉള്ളിലേക്ക് വിഴുങ്ങുന്നു.  ഇത് വയറ്റിൽ ഗ്യാസിന് കാരണമാകുന്നു.

ചവച്ചരയ്ക്കാതെ

ഭക്ഷണത്തിന് ഇടയിൽ വെള്ളം കുടിക്കുമ്പോൾ ഉമിനീരും ദഹനരസങ്ങളും നേർപ്പിച്ചു കളയുന്നു. അത് ആഹാരം കൃത്യമായി ദഹിക്കാതെ വൻകുടലിലെത്തുകയും ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും.

വെള്ളം കുടിക്കുന്നത്

രാത്രി ഭക്ഷണത്തിന് ശേഷം പലരും പെട്ടെന്ന് കിടക്കുന്നത് ആസിഡ് റിഫ്ലക്സിനും നെഞ്ചെരിച്ചിലിനും കാരണമാകും. ആഹാരശേഷം അല്പം നേരം നേരെ നടക്കുന്നത് നല്ലതാണ്.

ഉറങ്ങുന്നത്

ഭക്ഷണം കുറഞ്ഞത് 15-20 മിനിറ്റെടുത്ത് നന്നായി ചവച്ചരച്ച് കഴിക്കുക. ഭക്ഷണത്തിന് 30 മിനിറ്റ് മുൻപോ ശേഷമോ ധാരളമായി വെള്ളം കുടിക്കാം.

ചെയ്യേണ്ടത്

ഭക്ഷണത്തിന് ശേഷം അല്പം ജീരകവെള്ളമോ ഇഞ്ചി ചായയോ കുടിക്കുന്നത് ഗ്യാസ് വരുന്നത് പൂർണ്ണമായി തടയാൻ സഹായിക്കും. ചെറുചൂടുള്ള വെള്ളവും വളരെ നല്ലതാണ്.

ജീരകവെള്ളം

ഇഞ്ചി, ജീരകം, മോര്, കായം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം ഇവയെല്ലാം ​ഗ്യാസിൻ്റെ പ്രശ്നം കുറയ്ക്കാൻ സഹായിക്കും. 

ഭക്ഷണം